city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് നഗരസഭയ്ക്ക് വിട്ടുകൊടുത്ത താളിപ്പടുപ്പ് മൈതാനം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ; അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ ആലോചന

കാസര്‍കോട്: (www.kasargodvartha.com 06.12.2019)  നഗരസഭയ്ക്ക് പാട്ടവ്യവസ്ഥ പ്രകാരം വിട്ടുകൊടുത്തിരുന്ന താളിപ്പടുപ്പ് മൈതാനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ശുപാര്‍ശ ചെയ്തു. സര്‍ക്കാര്‍ അധീനതയിലുള്ളതും പാട്ടത്തിന് നല്‍കിയതുമായ മുഴുവന്‍ ഭൂമിയുടെയും കരാര്‍ വ്യവസ്ഥകള്‍ 2012ല്‍ റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. നഗരസഭ കൈവശം വെച്ച് ഉപയോഗപ്പെടുത്തിയ മൈതാനം തിരിച്ചുപിടിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് മൂന്നുമാസമായി താലൂക്ക് വികസന സമിതി യോഗത്തില്‍ ചര്‍ച്ചയായിരുന്നു.

3.5 ഏക്കര്‍ സ്ഥലമാണ് മൈതാനത്തിനുണ്ടായിരുന്നത്. ഇതിന്റെ പല ഭാഗങ്ങളും സമീപവാസികള്‍ കൈയേറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇവ ഒഴിപ്പിക്കാനുള്ള നടപടികളും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായില്ല. പാട്ടവ്യവസ്ഥകള്‍ പൂര്‍ണമായും ലംഘിച്ചതിനെ തുടര്‍ന്നാണ് മൈതാനത്തിന്റെ കരാര്‍വ്യവസ്ഥകള്‍ റദ്ദാക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗം ഒറ്റക്കെട്ടായി തീരുമാനം കൈക്കൊണ്ടത്.

ജില്ലയ്ക്ക് ഗുണകരമാകുന്ന വിധം താളിപ്പടുപ്പ് മൈതാനത്തെ മികച്ച രീതിയില്‍ മാറ്റിയെടുക്കുന്നതില്‍ കടുത്ത വീഴ്ചയാണ് നഗരസഭ കാട്ടിയതെന്ന് വികസനസമിതി യോഗം കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി കൈവശം വെച്ചിട്ടും നവീകരണ പ്രവര്‍ത്തനങ്ങളൊന്നും നഗരസഭ നടത്തിയില്ല. മിക്കപ്പോഴും പകല്‍ ഡ്രൈവിങ് പരിശീലനമാണ് മൈതാനത്തുള്ളത്. തൊട്ടടുത്തുള്ള അടുക്കത്ത്ബയല്‍ ഗവ. യുപി സ്‌കൂളിലെ കുട്ടികള്‍ കളിക്കുന്നത് ഇവിടെയാണ്. അതിനിടയിലാണ് അപകടരമായ വിധം ഡ്രൈവിങ് പരിശീലനം നടന്നു വന്നിരുന്നത്. ഇതിനെതിരെ വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറായില്ല.

വികസന സമിതി യോഗത്തില്‍ നഗരസഭാ സെക്രട്ടറി പലപ്പോഴും പങ്കെടുക്കാറില്ല. പുതിയ സെക്രട്ടറി ചുമതലയേറ്റിട്ടും ഇതിന് മാറ്റം വന്നിട്ടില്ല. ഇതിനെതിരെ യോഗത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്നു.
താളിപ്പടുപ്പ് മൈതാനം സര്‍ക്കാര്‍ തിരികെ ഏറ്റെടുക്കുന്നതോടെ ആധുനിക സൗകര്യങ്ങളുള്ള മികച്ച സ്‌റ്റേഡിയം ജില്ലയ്ക്ക് സ്വന്തമാകാന്‍ സാധ്യതയേറി. സംസ്ഥാന കായികവകുപ്പ് സ്റ്റേഡിയം നിര്‍മാണത്തിനായി ഓരോ ജില്ലയ്ക്കും വന്‍ തുകയാണ് അനുവദിക്കുന്നത്. ദേശീയപാതയോരത്ത് സൗകര്യപ്രദമായ നിലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ താളിപ്പടുപ്പ് മൈതാനത്തെ ഉപയോഗപ്പെടുത്താന്‍ സാധ്യതയേറിയിട്ടുണ്ട്.

പാട്ടവ്യവസ്ഥകള്‍ പൂര്‍ണമായും ലംഘിച്ചതിനെ തുടര്‍ന്നാണ് മൈതാനത്തിന്റെ കരാര്‍വ്യവസ്ഥകള്‍ റദ്ദാക്കിയത്.

കാസര്‍കോട് നഗരസഭയ്ക്ക് വിട്ടുകൊടുത്ത താളിപ്പടുപ്പ് മൈതാനം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ; അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ ആലോചന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Sports, Adkathbail, Municipality, Government, Thalippadupp ground will be take over by Govt from Kasargod Municipality    < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL