Join Whatsapp Group. Join now!
Aster MIMS 10/10/2023

കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അനസ്‌തേഷ്യ വിദഗ്ധന്‍ ഡോ. വെങ്കിടഗിരിയെയും സിവില്‍ സര്‍ജന്‍ സുനില്‍ചന്ദ്രനെയും സര്‍വീസില്‍ തിരിച്ചെടുത്തു

കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അനസ്‌തേഷ്യ വിദഗ്ധന്‍ ഡോ. വെങ്കിടഗിരിയെയും Kerala, news, kasaragod, Doctors, suspension, Health-Department, Suspended doctors were returned to service
കാസര്‍കോട്: (www.kasargodvartha.com 04.12.2019) കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അനസ്‌തേഷ്യ വിദഗ്ധന്‍ ഡോ. വെങ്കിടഗിരിയെയും സിവില്‍ സര്‍ജന്‍ സുനില്‍ചന്ദ്രനെയും സര്‍വീസില്‍ തിരിച്ചെടുത്തു. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി കെ നന്ദകുമാറാണ് രണ്ടുപേരെയും ജനറല്‍ ആശുപത്രിയില്‍തന്നെ നിയമിച്ചുകൊണ്ട് തിരിച്ചെടുത്തിരിക്കുന്നത്.

ഏതാനും മാസം മുമ്പാണ് ഇരുവരെയും അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തത്. കൈക്കൂലി ആരോപണമുണ്ടായപ്പോള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രാഥമിക അന്വേഷണം നടത്തിയാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. കാസര്‍കോട് ജില്ല സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ അതിതീവ്ര ക്ഷാമം നേരിടുന്ന ജില്ലയായതിനാലും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാര്‍ ഇതേ ജില്ലയില്‍ ജോലി ചെയ്തുവന്നിരുന്നവരായതിനാലും അച്ചടക്ക നടപടിയുടെ അന്തിമ തീര്‍പ്പിന് വിധേയമായി സര്‍വീസില്‍ പ്രവേശിക്കാനാണ് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Doctors, suspension, Health-Department, Suspended doctors were returned to service