Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സംഘാടക സമിതിയില്‍ ഉദ്യോഗസ്ഥ മേധാവിത്വമെന്ന്; പഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിച്ചതായി ആക്ഷേപം

കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ സംഘാടക സമിതിയില്‍ ഉദ്യോഗസ്ഥ മേധാവിത്വമെന്നും പഞ്ചായത്ത് പ്രസിഡന്റുമാരെ Kerala, news, kasaragod, State School Kalolsavam 2019., Panchayath, president, State School Kalotsavam: It is alleged that the panchayat presidents were ignored
കാസര്‍കോട്: (www.kasargodvartha.com 02.12.2019) കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ സംഘാടക സമിതിയില്‍ ഉദ്യോഗസ്ഥ മേധാവിത്വമെന്നും പഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിച്ചതായും ആക്ഷേപം. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി യോഗം പഞ്ചായത്ത് പ്രസിഡന്റുമാരെ ഉള്‍പ്പെടുത്താത്ത നടപടിയില്‍ പ്രതിഷേധിച്ചു.

കലോത്സവ സംഘാടക സമിതിയില്‍ കണ്ടത് ഉദ്യോഗസ്ഥ മേധാവിത്വമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഒരു ക്ഷണക്കത്ത് പോലും അയക്കാന്‍ തയാറാകാത്ത സംഘാടക സമിതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ തുല്യ പദവിയുള്ള മുനിസിപ്പല്‍ ചെയര്‍മാന്മാര്‍ക്ക് കലോത്സവത്തില്‍ അമിത പ്രാധാന്യം നല്‍കി.

ഒരു സബ്കമ്മിറ്റിയില്‍പോലും പഞ്ചായത്ത് പ്രസിഡന്റുമാരെ ഉള്‍പ്പെടുത്തിയില്ല. ഇക്കാര്യത്തില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍, എം പി, എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരും ഇടപെട്ടില്ല. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ മുഴുവന്‍ പരിപാടികളും ബഹിഷ്‌കരിക്കാനും ഉദ്യോഗസ്ഥ ഭരണത്തിനെതിരെ നിലപാട് ശക്തമാക്കാനും യോഗം തീരുമാനിച്ചു.

അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ എ ജലീല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജു കട്ടക്കയം, സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി അബ്ദുല്‍ജബ്ബാര്‍, സംസ്ഥാന എക്‌സി. മെമ്പര്‍ സി പ്രഭാകരന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ മാധവന്‍ മണിയറ, എ വിധുബാല, കല്ലട്ര അബ്ദുല്‍ഖാദര്‍, ശാരദ എ നായര്‍, കെ ശകുന്തള, പി ഇന്ദിര, പി ജെ ലിസി, ഷാഹിന സലീം, ഫാത്തിമത്ത് സുഹറ, പി സി ഫൗസിയ, വി പി ഫൗസിയ എന്നിവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, State School Kalolsavam 2019., Panchayath, president, State School Kalotsavam:  It is alleged that the panchayat presidents were ignored