Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന കലോത്സവത്തിനായി സ്ഥാപിച്ച ബോര്‍ഡുകളും കമാനങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റി: പ്രചരണ കമ്മിറ്റി മാതൃകയായി

സംസ്ഥാന കലോത്സവത്തിനായി പ്രചരണ കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡുകളും കമാനങ്ങളും News, Kerala, Kasaragod, Kanhangad, State School Kalolsavam 2019., Campaign,state school kalolsavam: campaign committee became the model
കാഞ്ഞങ്ങാട്:(www.kasargodvartha.com 03.12.2019) സംസ്ഥാന കലോത്സവത്തിനായി പ്രചരണ കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡുകളും കമാനങ്ങളും കലോത്സവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റി. പ്രചരണ കമ്മറ്റിയുടെ പ്രവര്‍ത്തനം മാതൃകയായതായി വിലയിരുത്തി.


പ്രചരണ കമ്മിറ്റി നല്‍കിയ വ്യത്യസ്ഥമായ പ്രചരണം ജില്ലയിലെ മുക്കിലും മൂലയിലും വ്യാപിപ്പിച്ചിരുന്നു. പ്രചരണ കമ്മിറ്റി കലോത്സവത്തിന്റെ പ്രചരണത്തിന് നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും കമാനങ്ങളും തിങ്കളാഴ്ച രാത്രി തന്നെ മാറ്റി. കലോത്സവ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ പ്രചാരണങ്ങള്‍ നല്‍കി കൊണ്ട് ശ്രദ്ധേയമാവുകയും അവ നീക്കം ചെയ്യാന്‍ മുന്നിട്ടിറങ്ങുകയും ചെയ്ത പ്രചാരണ കമ്മിറ്റിയെ മന്ത്രിമാര്‍, വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാകളക്ടര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ അഭിനന്ദിച്ചു.



പ്രചാരണ ബോര്‍ഡുകള്‍ക്കു പുറമേ ഉച്ഛഭാഷിണിയിലൂടെ നാല് ദിവസം മലയാളം, കന്നട, തുടങ്ങി ഭാഷകളില്‍ ജില്ലയിലെ മുഴുവന്‍ ഭാഗങ്ങളിലും പ്രചരണം നടത്തി. ജില്ലയിലെ ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ അടക്കമുള്ളവര്‍ പ്രചരണ കമ്മിറ്റിയുമായി സഹകരിച്ച് വ്യത്യസ്ഥ ആശയങ്ങള്‍ കൊണ്ട് സംഘടിപ്പിച്ച പരിപാടികള്‍ ശ്രദ്ധേയമായിരുന്നു.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ചെയര്‍മാനും, എ.എച്ച്.എസ്.ടി.എ സംസ്ഥാന സെക്രട്ടിയും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകനും മികച്ച സംഘാടകനുമായ ജിജി തോമസ് കണ്‍വീനറുമായിരുന്നു. 60-ാം കലോത്സവത്തിന്റെ ഏറെ പ്രചരണ പരിപാടികളും 60 ദിവസം കൊണ്ട് സംഘടിപ്പിച്ചത് പ്രാധാന്യം നേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:News, Kerala, Kasaragod, Kanhangad, State School Kalolsavam 2019., Campaign,state school kalolsavam: campaign committee became the model