city-gold-ad-for-blogger
Aster MIMS 10/10/2023

കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയ പിതാവിനെ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ മകന്‍ വെട്ടിക്കൊന്നു, പ്രതി കസ്റ്റഡിയില്‍

പെര്‍ള: (www.kasargodvartha.com 05.12.2019) എന്‍ഡോസള്‍ഫാന്‍ ഇരയായ മകന്‍ പിതാവിനെ വെട്ടിക്കൊന്നു. പെര്‍ള സ്വര്‍ഗക്കടുത്ത് ആര്‍ളപദവ് ബുള്ളിന്തല കല്ലപദവിലെ കൃഷ്ണ നായകിനെയാണ്(65) ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിക്കാനൊരുന്നതിനിടെ മകന്‍ വെട്ടിക്കൊന്നത്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.

വെകുന്നേരം ജേലികഴിഞ്ഞെത്തിയ കൃഷ്ണനായകും ഉദയനും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ആര്‍ളപദവ് ടൗണില്‍ പോയി തിരിച്ചുവന്ന ശേഷം ഭക്ഷണം കഴിക്കാനൊരുങ്ങിയ കൃഷ്ണനായകിന്റെ കഴുത്തില്‍ ഉദയന്‍ വെട്ടുകയായിരുന്നു. ആഴത്തില്‍ വെട്ടേറ്റ കൃഷ്ണനായക് തല്‍ക്ഷണം മരിച്ചു.

മദ്യപാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് മകന്‍ പോലീസിനോട് പറഞ്ഞത്. സംഭവവിവരമറിഞ്ഞ് പോലീസ് എത്തുമ്പോള്‍ മദ്യകുപ്പികള്‍ അടുക്കിവെക്കുകയായിരുന്നു ഉദയന്‍. മദ്യപാനം ചോദ്യം ചെയ്യുന്നതിന്റെ പേരില്‍ വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഉദയന്‍ പോലീസിനോട് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഉദയന്‍ നേരത്തെ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉദയനെ കൂടാതെ പൂര്‍ണിമ എന്ന മകളും കൃഷ്ണനായക്കിനുണ്ട്.

കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയ പിതാവിനെ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ മകന്‍ വെട്ടിക്കൊന്നു, പ്രതി കസ്റ്റഡിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, kasaragod, Perla, son, father, Killed, Endosulfan, Drinkers, Liquor, son killed his father: accused in police custody

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL