Join Whatsapp Group. Join now!
Aster MIMS 10/10/2023

നന്ദി പറയാന്‍ നഗരസഭാ ചെയര്‍മാനെത്തി; കുട്ടികള്‍ ഹര്‍ഷാരവത്തോടെ വരവേറ്റു

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ഗ്രാമോത്സവമാക്കി മാറ്റിയതിന് നന്ദി പറയാന്‍ കാഞ്ഞങ്ങാട് നഗര സഭ School Kalolsavam; Municipal chairman's vote of thanks, news, Kerala, Kanhangad, Municipality, Students, School-Kalolsavam, kalolsavam, Minister,
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.12.2019) അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ഗ്രാമോത്സവമാക്കി മാറ്റിയതിന് നന്ദി പറയാന്‍ കാഞ്ഞങ്ങാട് നഗര സഭ ചെയര്‍മാന്‍ വിവി രമേശന്‍ നേരിട്ട് വിദ്യാലയങ്ങളിലെത്തി. മത്സരാര്‍ത്ഥികളും രക്ഷിതാക്കളും സംഘാടകരായ വിദ്യാഭ്യാസ വകുപ്പിനെയും അതിശയിപ്പിക്കുന്ന ജനമുന്നേറ്റമാണ് നാലു ദിവസം കാഞ്ഞങ്ങാട് നഗരം സാക്ഷ്യം വഹിച്ചത്. 28 വേദികളിലും പുതിയ ബസ് സ്റ്റാന്റിലെ സാംസ്‌കാരിക പരിപാടികളിലും ബെല്ല ഈസ്റ്റ് ഹൈസ്‌കൂളിലെ ദിശ പ്രദര്‍ശനത്തിലേക്കും സന്ദര്‍ശകരുടെ ഇടമുറിയാത്ത പ്രവാഹമായിരുന്നു.

വീടുകളില്‍ താമസിച്ചിച്ചും ഭക്ഷണം പ്രത്യേകമായി തയ്യാറാക്കിയും അതിഥികളെ സ്‌നേഹം കൊണ്ട് ഊട്ടുകയായിരുന്നു കാഞ്ഞങ്ങാട്. നാട്ടു നമയുടെ സര്‍ഗോത്സവമാക്കി കലോത്സവത്തെ മാറ്റിയതിലൂടെ കാഞ്ഞങ്ങാട് കലോത്സവ ചരിത്രത്തില്‍ പുതിയ പാഠം രചിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ടെ ജനങ്ങള്‍ കാണിച്ച മാതൃകയാണ് കൊല്ലത്ത് നടക്കുന്ന അറുപത്തി ഒന്നാമത് കലോത്സവം ലോകത്തെ ഏറ്റവും വലിയ ഗ്രാമീണ കലോത്സവമാക്കി മാറ്റുമെന്ന് പ്രഖ്യാപിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥിനെ പ്രേരിപ്പിച്ചതെന്ന് ചെയര്‍മാന്‍ പറഞ്ഞു.


മേലാങ്കോട്ട് എസി കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്‌കൂളില്‍ നിന്നാരംഭിച്ച യാത്ര കലോത്സവ വേദികളായ വിദ്യാലയങ്ങളിലും ഓഡിറ്റോറിയങ്ങളിലും സന്ദര്‍ശിച്ച ശേഷം വൈകുന്നേരത്തോടെ സമാപിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ ഡോ കൊടക്കാട് നാരായണന്‍ അധ്യക്ഷത വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: School Kalolsavam; Municipal chairman's vote of thanks, news, Kerala, Kanhangad, Municipality, Students, School-Kalolsavam, kalolsavam, Minister,