city-gold-ad-for-blogger
Aster MIMS 10/10/2023

മലഞ്ചരക്ക് മോഷ്ടാവിനെ കൊണ്ട് മലയോരം പൊറുതി മുട്ടി; രണ്ട് കടകളില്‍ നിന്നായി കവര്‍ച്ച ചെയ്തത് ലക്ഷങ്ങളുടെ സാധനങ്ങൾ; സിസിടിവി ക്യാമറയില്‍ കുടുങ്ങിയ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം


ചിറ്റാരിക്കാല്‍: (www.kasargodvartha.com 03.12.2019) മലഞ്ചരക്ക് മോഷ്ടാവിനെ കൊണ്ട് മലയോരം പൊറുതി മുട്ടി. ഒരാഴ്ചക്കുള്ളില്‍ ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ രണ്ട് കടകളില്‍ നിന്നായി ലക്ഷങ്ങളുടെ മലഞ്ചരക്കാണ് കവര്‍ച്ച ചെയ്തത്. നര്‍ക്കിലക്കാടുള്ള സിസിടിവി ക്യാമറയില്‍ കുടുങ്ങിയ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. നര്‍ക്കിലക്കാട്ടെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ ട്രേഡേഴ്‌സ് കടയുടെ പൂട്ടു പൊളിച്ച് രണ്ട് വലിയ ചാക്കുകളിലും മൂന്നു വലിയ ചാക്കുകളിലുമായി സൂക്ഷിച്ച അഞ്ചു ക്വിന്റല്‍ കുരുമുളകില്‍ നിന്നും മൂന്നു ക്വിന്റല്‍ കുരുമുളകാണ് കവര്‍ച്ച ചെയ്തത്.

ശനിയാഴ്ച കട പൂട്ടി പോയ മുഹമ്മദ് തിങ്കളാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഏതാനും ദിവസം മുന്‍പ് നര്‍ക്കിലക്കാട്ടെ നിഷാദിന്റെ മലഞ്ചരക്ക് കടയിലും കവര്‍ച്ച നടന്നിരുന്നു. അന്നാണ് പ്രതി സിസിടിവി ക്യമറയില്‍ കുടുങ്ങിയത്. ഏതാനും ദിവസം മുമ്പ് നര്‍ക്കിലക്കാട് ചീര്‍ക്കയത്തെ ഒരു കടയില്‍ മോഷണവും നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനടത്തുള്ള കടയില്‍ മോഷണ ശ്രമവും നടന്നിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരേ മോഷണ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ചീര്‍ക്കയത്തെ കടയില്‍ മോഷണം നടത്തുന്നതിന്റെ സിസിടിവി ക്യാമറയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞത് പൊലീസ് പരിശോധിച്ചിരുന്നു. നാല് ഷട്ടര്‍ മുറികള്‍ ഉള്ള മുഹമ്മദിന്റെ കടയില്‍ ഓരോന്നിലും കൊപ്ര, റബ്ബര്‍ഷീറ്റ്, കുരുമുളക്, അടക്ക തുടങ്ങിയവ വേറെ വേറെയാണ് സൂക്ഷിച്ചിരുന്നത്. കടയുടെ പിറകു വശത്തു കൂടിയാണ് മോഷണ മുതലുകള്‍ കടത്തി കൊണ്ടു പോയത്. സിസിടിവിയില്‍ കുടുങ്ങിയ പ്രതി ആരെന്ന് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ചിറ്റാരിക്കാല്‍ എസ്‌ഐ കെപി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മലഞ്ചരക്ക് മോഷ്ടാവിനെ കൊണ്ട് മലയോരം പൊറുതി മുട്ടി; രണ്ട് കടകളില്‍ നിന്നായി കവര്‍ച്ച ചെയ്തത് ലക്ഷങ്ങളുടെ സാധനങ്ങൾ; സിസിടിവി ക്യാമറയില്‍ കുടുങ്ങിയ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, Kerala, kasaragod, Shop, chittarikkal, Police, case, Robbery in Highrange spices Shopes

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL