city-gold-ad-for-blogger
Aster MIMS 10/10/2023

വിരമിച്ച സഹപ്രവര്‍ത്തകനെ ഓഫീസറുടെ സീറ്റിലിരുത്തി ഡ്രൈവറായി വണ്ടിയോടിച്ച് വീട്ടിലെത്തിച്ചു; സി ഐ ഉത്തംദാസിന് പോലീസ് ഗ്രൂപ്പില്‍ നിറഞ്ഞ കൈയടി

ബേഡകം: (www.kasargodvartha.com 07.12.2019) വിരമിച്ച സഹപ്രവര്‍ത്തകനെ ഓഫീസറുടെ സീറ്റിലിരുത്തി ഡ്രൈവറായി വണ്ടിയോടിച്ച് വീട്ടിലെത്തിച്ചു. സിഐ ഉത്തംദാസിന് പോലീസ് ഗ്രൂപ്പില്‍ നിറഞ്ഞ കൈയടി. ബേഡകം സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐയുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞാണ് അദ്ദേഹത്തെ ജീപ്പില്‍ ഓഫീസറുടെ സീറ്റിലിരുത്തി പകരം സിഐ ജീപ്പോടിച്ച് വീട്ടിലെത്തിച്ചത്.

വിരമിച്ച അഡീഷണല്‍ എസ്‌ഐ ജയകുമാറിനും തലക്കനമില്ലാത്ത ഉദ്യോഗസ്ഥനായ ഉത്തംദാസിനും ഒരേപോലെ അഭിനന്ദനമാണ് പോലീസിന്റെ ഗ്രൂപ്പുകളില്‍ ലഭിച്ചത്. സര്‍വീസിലെ അവസാനത്തെ മണിക്കൂറും അര്‍ഹമായ പരിഗണനയാണ് മേലുദ്യോഗസ്ഥന്‍ നല്‍കിയത്. എസ്‌ഐയെ മേലുദ്യോഗസ്ഥന്റെ സീറ്റിലിരുത്തി വണ്ടിയോടിക്കുന്ന ചിത്രം ബേഡകം സ്‌റ്റേഷനിലെ രാജേഷ് എന്ന പോലീസുകാരനാണ് പോലീസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടത്. ഈ ഫോട്ടോ പോലീസിന്റെ ഗ്രൂപ്പുകളിലെല്ലാം വൈറലായിക്കഴിഞ്ഞു.

പലപ്പോഴും വിരമിക്കുന്ന ഉദ്യോഗസ്ഥനെ ചടങ്ങുകളില്‍ മാത്രം നല്ല വാക്കുകള്‍ പറഞ്ഞ് ഒഴിവാക്കുമ്പോഴാണ് മാതൃകയായി ഒപ്പം ചേര്‍ത്തിരുത്തി സിഐ ഉത്തംദാസിനെ പോലുള്ളവര്‍ പോലീസ് സേനയില്‍ മാതൃകയാവുന്നത്. 18 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് സഹപ്രവര്‍ത്തകരോടൊപ്പം സ്‌നേഹത്തോടെ എത്തിയ സിഐയെയും മറ്റുള്ളവരെയും എസ്‌ഐയുടെ ഭാര്യയും കുടുംബാംഗങ്ങളും പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്. നാട്ടുകാരില്‍ ഇത് കൗതുകമുണര്‍ത്തി.

വിരമിച്ച സഹപ്രവര്‍ത്തകനെ ഓഫീസറുടെ സീറ്റിലിരുത്തി ഡ്രൈവറായി വണ്ടിയോടിച്ച് വീട്ടിലെത്തിച്ചു; സി ഐ ഉത്തംദാസിന് പോലീസ് ഗ്രൂപ്പില്‍ നിറഞ്ഞ കൈയടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, Top-Headlines, Police, Retired, Bedakam, Jeep, Retired officer honoured by superior officer

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL