city-gold-ad-for-blogger
Aster MIMS 10/10/2023

അറബ് മാധ്യമങ്ങള്‍ കൗതുകത്തോടെ ഏറ്റെടുത്ത് 'ഭാഗ്യവാനായ' മലയാളി രത്‌നാകരന്‍ പിള്ളയുടെ വാര്‍ത്ത

യാംബു: (www.kasargodvartha.com 09.12.2019) അറബ് മാധ്യമങ്ങള്‍ കൗതുകത്തോടെ ഏറ്റെടുത്തിരിക്കുകയാണ് 'ഭാഗ്യവാനായ' മലയാളി രത്‌നാകരന്‍ പിള്ളയുടെ വാര്‍ത്ത. ആറുകോടിയുടെ സംസ്ഥാന ക്രിസ്മസ് ബംബര്‍ ഭാഗ്യക്കുറി നേടി രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 'നിധി'യുടെ രൂപത്തില്‍ വീണ്ടും ഭാഗ്യം തേടിവന്ന വാര്‍ത്തയാണ് അറബ് മാധ്യമം കൗതുകത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. അറബ് ദിനപത്രമായ 'സബഖ്' ആണ് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി രത്‌നാകരന്‍ പിള്ളയെക്കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

'ഭാഗ്യക്കുറിയോടൊപ്പം നിധിയും കിട്ടിയ ഇന്ത്യന്‍ ഭാഗ്യവാന്‍' എന്ന തലക്കെട്ടോടെയാണ് സബഖ് വാര്‍ത്ത നല്‍കിയത്. പുരാതന നാണയങ്ങള്‍ക്ക് ലോകവിപണിയില്‍ വന്‍ വിലയാണുള്ളതെന്നും നിധി കണ്ടെത്തിയ രത്‌നാകരന് പാരിതോഷികം നല്‍കാന് സര്‍ക്കാര്‍ പദ്ധതിയിടുന്ന വിവരവും 'സബഖ്' റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

അടുത്തിടെ കീഴ്‌പെരൂര്‍ പടിഞ്ഞാറ്റിന്‍കര തിരുവാള്‍ക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മതിലിനോട് ചേര്‍ന്ന് രത്‌നാകരന്‍ 20 സെന്റ് ഭൂമി വാങ്ങിയിരുന്നു. ഡിസംബര്‍ മൂന്നിന് ഇവിടെ കിളക്കുന്നതിനിടെയാണ് നിധിക്കുടം ലഭിച്ചത്. 2,600 എണ്ണം പുരാതന ചെമ്പു നാണയങ്ങളടങ്ങിയതായിരുന്നു കുടം. രത്‌നാകരന്‍ ഉടനെ ആര്‍ക്കിയോളജി വകുപ്പിനെ വിവരമറിയിക്കുകയും അധികൃതരെത്തി കുടം ഏറ്റെടുക്കുകയും ചെയ്തു. നാണയങ്ങളുടെ മൂല്യം കണക്കാക്കി ഒരു വിഹിതം രത്‌നാകരന് നല്‍കുമെന്നും ആര്‍ക്കിയോളജി വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു.

20 കിലോയോളം തൂക്കം വരുന്ന ഇവയുടെ വിശദമായ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. നാണയങ്ങള്‍ മുഴുവന്‍ ക്ലാവ് പിടിച്ചതിനാല്‍ കെമിക്കല്‍ ക്ലീനിംഗ് നടത്തിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണിവ എന്നാണ് അനുമാനം. ബാലരാമവര്‍മയുടെ ചുരുക്കപ്പേരായ ബിആര്‍വി എന്നെഴുതിയ നാല് കാശ്, എട്ട് കാശ്, ചക്രം എന്ന പാറ്റേണിലുള്ളതാണ് ഭൂരിഭാഗം നാണയങ്ങളും. അന്നത്തെ കാലഘട്ടത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ ചെമ്പുനാണയങ്ങള്‍ 1950 വരെ ഉപയോഗിച്ചിരുന്നു. ഏതായാലും നിധിക്കുടത്തെ കുറിച്ച് അന്താരാഷ്ട്ര മധ്യമങ്ങളിലും വര്‍ത്തയായതോടെ ഭാഗ്യവാനായ രത്‌നാകരന്‍ ലോകശ്രദ്ധ നേടുകയാണ്.

അറബ് മാധ്യമങ്ങള്‍ കൗതുകത്തോടെ ഏറ്റെടുത്ത് 'ഭാഗ്യവാനായ' മലയാളി രത്‌നാകരന്‍ പിള്ളയുടെ വാര്‍ത്ത

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Gulf, Thiruvananthapuram, Natives, Award, news, Kerala, Report on 'Lucky Malayali' Ratnakaran in Arab news paper    < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL