Join Whatsapp Group. Join now!
Aster MIMS 10/10/2023

തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി

തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി Kerala, news, kasaragod, Rajmohan Unnithan, MP, Rajmohan Unnithan MP said that Tulu language should be included in the Eighth Schedule of the Constitution
കാസര്‍കോട്: (www.kasargodvartha.com 02.12.2019) തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ സംസാരിച്ചപ്പോഴാണ് എം പി ഈ ആവശ്യം ഉന്നയിച്ചത്.

കര്‍ണാടകയിലെ രണ്ട് തീരദേശ ജില്ലകളിലും കാസര്‍കോട് ജില്ലയിലും സംസാരിക്കുന്ന ദ്രാവിഢ ഭാഷയാണ് തുളു. എട്ടാം ഷെഡ്യൂള്‍ സ്റ്റാറ്റസ് ഉള്ള മണിപ്പൂരി (17,61,079), സംസ്‌കൃതം (24,821) എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുളു സംസാരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. 2011ലെ ഇന്ത്യന്‍ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം 18,46,427 ആളുകള്‍ തുളു ഭാഷ സംസാരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് എം പി പറഞ്ഞു.

സിവില്‍ സര്‍വീസ് പരീക്ഷ പോലുള്ള അഖിലേന്ത്യാ മത്സര പരീക്ഷകള്‍ എഴുതാന്‍ ഇതുവഴി സാധിക്കും. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും എംഎല്‍എമാര്‍ക്കും യഥാക്രമം പാര്‍ലമെന്റിലും സംസ്ഥാന നിയമസഭയിലും തുളുവില്‍ ചോദ്യങ്ങള്‍ ചോദിക്കാനും ഇത് ഉപകരിക്കും.

സാഹിത്യ അക്കാദമിയില്‍നിന്ന് അംഗീകാരം ലഭിക്കാനും മറ്റ് അംഗീകൃത ഇന്ത്യന്‍ ഭാഷകളിലേക്ക് തുളു പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാനും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ തുളുവിനെ ഉള്‍പ്പെടുത്തുന്നത് വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി കേരളത്തിലെയും കര്‍ണാടകത്തിലെയും തുളു ഭാഷ സംസാരിക്കുന്നവരുടെ ആവശ്യമാണ് പാര്‍ലമെന്റില്‍ എം പി ഉന്നയിച്ചത്. യുനെസ്‌കോ 2018ല്‍ ചൈനയിലെ ചാങ്ഷയില്‍ നടത്തിയ യുയുലു വിളംബരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിച്ചുകൊണ്ടായിരുന്നു എം പി സംസാരിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Rajmohan Unnithan, MP, Rajmohan Unnithan MP said that Tulu language should be included in the Eighth Schedule of the Constitution