Join Whatsapp Group. Join now!
Aster MIMS 10/10/2023

കടല്‍ കാണാനെത്തി, ഒടുവില്‍ കാല്‍ കടല്‍ഭിത്തിയില്‍ കുടുങ്ങി

കടല്‍ഭിത്തിയില്‍ കയറി കടല്‍ ഭംഗി ആസ്വദിക്കുന്നതിനിടെ ഭിത്തി തകര്‍ന്ന് Kerala, kasaragod, Kanhangad, Sea, Ajanur, fire force, Legs trapped in sea wall
കാഞ്ഞങ്ങാട്:(www.kasargodvartha.com 04.12.2019) കടല്‍ഭിത്തിയില്‍ കയറി കടല്‍ ഭംഗി ആസ്വദിക്കുന്നതിനിടെ ഭിത്തി തകര്‍ന്ന് രണ്ടുപേരുടെ കാലുകള്‍ ഭിത്തിക്കിടയില്‍ കുടുങ്ങി. അജാനൂര്‍ വായനശാലാ മുക്ക് കടപ്പുറത്താണ് സംഭവം. ആറോളം പേരാണ് അജാനൂരില്‍ കടല്‍ഭംഗി ആസ്വദിക്കാനെത്തിയത്. ഭിത്തിക്കിടയില്‍പെട്ട ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മറ്റൊരാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്ത്വത്തില്‍ മൂന്നോളം വാഹനങ്ങളില്‍ സര്‍വ്വ സന്നാഹവുമായി അഗ്‌നിശമന സേന എത്തി രക്ഷപ്പെടുത്തുകയുമായിരുന്നു

സേലം അല്ലാമലൈ സ്വദേശി സന്തോഷിനെയാണ് കുറ്റന്‍ കരിങ്കല്‍ ഭിത്തി മാറ്റി സാഹസികമായി ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. അഗ്‌നിശമന സേനയുടെ രക്ഷാപ്രവര്‍ത്തനത്തെ നാട്ടുകാര്‍ അഭിനന്ദിച്ചു. കടല്‍ക്ഷോഭം മൂലം മിക്കയിടത്തും കടല്‍ഭിത്തി തകര്‍ന്നതിനാല്‍ ഏതുസമയത്തും ഇതേ പോലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

സ്റ്റേഷന്‍ ഓഫീസര്‍ കെ വി പ്രഭാകരന്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ ടി അശോക് കുമാര്‍, സണ്ണി ഇമ്മാനുവല്‍, ഫയര്‍മാന്മാരായ എ അരുണ്‍കുമാര്‍, കെ വി സന്തോഷ് കുമാര്‍, എസ് ആര്‍ മനു, ജി എസ് രജ്ഞിത്ത്, ഹോംഗാര്‍ഡുമാരായ സി ബാലകൃഷ്ണന്‍, പി കൃഷ്ണന്‍, എം ശ്രീധരന്‍, കെ രമേശന്‍, ഡ്രൈവര്‍മാരായ കെ ടി ചന്ദ്രന്‍, കെ ലതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.



Keywords:Kerala, kasaragod, Kanhangad, Sea, Ajanur, fire force, Legs trapped in sea wall