Join Whatsapp Group. Join now!
Aster MIMS 10/10/2023

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊല്ലാന്‍ ശ്രമിച്ച ശേഷം യുവാവ് അമിതമായി ഉറക്കഗുളിക കഴിച്ച് ആശുപത്രിയിലായി

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിയ കൊല്ലാന്‍ ശ്രമിച്ച ശേഷംBekal, news, Kerala, kasaragod, Crime, Attack, husband, wife, Police
ബേക്കല്‍: (www.kasargodvartha.com 02.12.2019) കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിയ കൊല്ലാന്‍ ശ്രമിച്ച ശേഷം യുവാവ് അമിതമായി ഉറക്കഗുളിക കഴിച്ച് ആശുപത്രിയിലായി. പെരിയ ചെര്‍ക്കാപ്പാറ രാരപ്പനടുക്കത്തെ സിംലത്ത് (30)നെ ആണ് ഭര്‍ത്താവ് രജനീഷ് എന്ന അഷറഫ് (35) വെട്ടി കൊല്ലാന്‍ ശ്രമിച്ചത്. ഇതിനു ശേഷം യുവാവ് അമിതമായി ഉറക്കു ഗുളിക കഴിക്കുകയായിരുന്നു.


തലയ്ക്കു രണ്ടു വെട്ടും കൈക്ക് ഒരു വെട്ടുമേറ്റ സിംലത്തിനെ മംഗ്ലൂരുവിലെ ആശുപത്രിയിലും ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയിലായ അഷറഫിനെ പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ അഷറഫിനെതിരെ 307 വകുപ്പു പ്രകാരം കേസെടുത്തതായി ബേക്കല്‍ എസ്‌ഐ അജിത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോടു പറഞ്ഞു. യുവാവ് ചികിത്സയില്‍ കഴിയുന്ന വാര്‍ഡിന് പോലീസ് കാവലുമേര്‍പ്പെടുത്തി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് സിംലത്തും മതം മാറിയ രജനീഷ് എന്ന അഷറഫ് വിവാഹിതരായത്.

Bekal, News, Kerala, kasaragod, Crime, Attack, husband, wife, Police, Husband attack on wife with knife
ഇവര്‍ക്ക് അഞ്ചു വയസും മൂന്നു വയസും പ്രായമുള്ള രണ്ടു പെണ്‍മക്കളുണ്ട്. ഗള്‍ഫിലായിരുന്ന അഷറഫ് സമ്പാദ്യമെല്ലാം ഭാര്യയുടെ പേരിലാണ് അയച്ചിരുന്നത്. രണ്ടര വര്‍ഷം മുമ്പാണ് യുവാവ് അവസാനമായി ഗള്‍ഫിലേക്ക് പോയത്. രണ്ടു മാസം മുമ്പ് നാട്ടിലെത്തിയ യുവാവിനെ കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭാര്യ വീട്ടില്‍ കയറ്റിയില്ല. ഇതോടെ പ്രകോപിതനായ യുവാവ് കത്തിയുമായി ഭാര്യയുടെ വീട്ടിലെത്തുകയും സിംലത്തിനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഇതിനു ശേഷമാണ് യുവാവ് ഉറക്ക ഗുളിക കഴിച്ചത്. പോലീസ് എത്തിയാണ് അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. യുവാവ് അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. ഇരുവരും കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അവരവരുടെ വീടുകളിലാണ് താമസിച്ചു വന്നിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bekal, News, Kerala, Kasaragod, Crime, Attack, husband, wife, Police, Husband attack on wife with knife