city-gold-ad-for-blogger
Aster MIMS 10/10/2023

ലളിത സൂപ്പറാണ്, ബൈക്കിലെത്തി മാല പൊട്ടിച്ച മോഷ്ടാവിനെ നാട്ടുകാര്‍ക്ക് വിവരം നല്‍കി നിമിഷങ്ങള്‍ക്കകം പിടികൂടി പൊലീസിലേല്‍പിച്ചു; പിടിയിലായ യുവാവ് രണ്ടുതവണ മാല മോഷണം നടത്തിയതായി സൂചന

ആദൂര്‍: (www.kasargodvartha.com 02.12.2019) മാല പൊട്ടിച്ച മോഷ്ടാവിനെ നാട്ടുകാര്‍ക്ക് വിവരം നല്‍കി നിമിഷങ്ങള്‍ക്കകം പിടികൂടി ലളിത താരമായി. ബദിയടുക്ക നെല്ലിക്കട്ട സ്വദേശിയും നായന്മാര്‍മൂലയിലെ ഒരു കടയില്‍ ജോലിക്കാരനുമായ ബഷീറിനെ (40)യാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. മുച്ചിരക്കുളം സ്വദേശിനിയായ ലളിതയുടെ സ്വര്‍ണമാലയാണ് ബഷീര്‍ ബൈക്കിലെത്തി പൊട്ടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചത്. സ്വര്‍ണമാലയുമായി ബഷീര്‍ നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍ കടന്നുകളയുകയായിരുന്നു. ഉടന്‍തന്നെ ലളിത ഫോണില്‍ നാട്ടുകാര്‍ക്ക് കൃത്യമായ വിവരം നല്‍കി. കാസര്‍കോട് ഭാഗത്തേക്കാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്നും ബൈക്കിന് നമ്പര്‍പ്ലേറ്റിലെന്നും പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും ജീന്‍സ് ധരിച്ച ടീഷര്‍ട്ട് ധാരിയാണ് മോഷ്ടാവെന്നും അറിയിച്ചതിനെ തുടര്‍ന്ന് വിവരം എല്ലാ ഭാഗത്തേക്കും കൈമാറി. പയര്‍പള്ളം ഭാഗത്ത് നാട്ടുകാര്‍ തടിച്ചുകൂടി ബൈക്കില്‍ അമിതവേഗയതില്‍ വരികയായിരുന്ന ബഷീറിനെ തടഞ്ഞ് പിടികൂടുകയായിരുന്നു.

ലളിത സൂപ്പറാണ്, ബൈക്കിലെത്തി മാല പൊട്ടിച്ച മോഷ്ടാവിനെ നാട്ടുകാര്‍ക്ക് വിവരം നല്‍കി നിമിഷങ്ങള്‍ക്കകം പിടികൂടി പൊലീസിലേല്‍പിച്ചു; പിടിയിലായ യുവാവ് രണ്ടുതവണ മാല മോഷണം നടത്തിയതായി സൂചന

പിന്നീട് ആദൂര്‍ പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈകീട്ടോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ആദൂര്‍ പോലീസ് അറിയിച്ചു. സമാനമായ രീതിയില്‍ കഴിഞ്ഞദിവസം അഡൂരിലും ഏതാനും ദിവസം മുമ്പ് മുളിയാറിലും സ്ത്രീകളുടെ മാല പൊട്ടിച്ചത് ബഷീറാണെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ആദൂര്‍ പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, Theft, Youth, Police, arrest, Gold chain, Naimaramoola, Nellikatta, Gold chain robbery: Youth was arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL