Join Whatsapp Group. Join now!
Aster MIMS 10/10/2023

തട്ടിപ്പ് നടത്തി ആഡംബര ജീവിതം നടത്തിവന്ന യുവാവിന് 6 മാസം തടവും 15,000 രൂപ പിഴയും

പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനിയുടെ ഏജന്റാണെന്ന് പറഞ്ഞ് വീടുകള്‍തോറും കയറിയിറങ്ങി ഇലക്ട്രോണിക് സാധനങ്ങള്‍ ബുക്ക് ചെയ്യാന്‍ അഡ്വാന്‍സ് തുക വാങ്ങി News, Kerala, kasaragod, Kanhangad, Cheating, case, arrest, Social-Media, Police, cheating case youth arrest
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.12.2019) പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനിയുടെ ഏജന്റാണെന്ന് പറഞ്ഞ് വീടുകള്‍തോറും കയറിയിറങ്ങുകയും ഇലക്ട്രോണിക് സാധനങ്ങള്‍ ബുക്ക് ചെയ്യാന്‍ അഡ്വാന്‍സ് തുക വാങ്ങി മുങ്ങുകയും ചെയ്ത കേസ്സില്‍ യുവാവിനെ ഹൊസ്ദുര്‍ഗ് കോടതി 6 മാസം തടവിനും 15000 രൂപ പിഴയും വിധിച്ചു. വയനാട് കപ്പാടുമല മുക്കത്തെ ബെന്നി ബേബി (35)യെയാണ് കോടതി ശിക്ഷിച്ചത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 14നാണ് ബേബിയെ ചിറ്റാരിക്കാല്‍ എസ്‌ഐ കെ പി വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കാലില്‍ യുവാവ് തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇയാളെക്കുറിച്ച് വിവരം നല്‍കണമെന്നും കാണിച്ച് എസ്‌ഐ പ്രതിയുടെ ചിത്രം സഹിതം വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യതിനെ തുടര്‍ന്നാണ് പയ്യന്നൂര്‍ എവറസ്റ്റ് ലോഡ്ജില്‍വെച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. 20 ദിവസത്തിനകം കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെ യുവാവിന് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.



തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യുവാവ് തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ് അന്വഷണത്തില്‍ തെളിഞ്ഞു. ഒരു ദിവസം തന്നെ 45,000ത്തിനും 50,000ത്തിനും ഇടയില്‍ ഇയാള്‍ അഡ്വാന്‍സ് തുകയായി പിരിച്ചെടുക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. 2,000 രൂപ മുതല്‍ 3,000 രൂപ വരെയാണ് അഡ്വാന്‍സ് തുകയായി വാങ്ങിയിരുന്നത്. പഴയ ടിവികളും ഫ്രിഡ്ജുകളും വാഷിംഗ് മെഷീനുകളും തിരിച്ചെടുത്ത് പുതിയത് നല്‍കുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു.

സാധാരണക്കാരുടെ വീടുകളിലാണ് ഇയാള്‍ പ്രധാനമായും തട്ടിപ്പ് നടത്തിവന്നത്. കിട്ടുന്ന പണംകൊണ്ട് ഇയാള്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഓരോ ദിവസവും ഓരോ സ്ത്രീകള്‍ക്കൊപ്പമായിരുന്നു അന്തിയുറക്കമെന്ന് അവിവാഹിതനായ യുവാവ് തന്നെ പോലീസിനോട് സമ്മതിച്ചു. ഇയാളുടെ ഫേസ്ബുക്ക് പേജില്‍ പോലീസ് ഇന്‍സ്‌പെക്ടറാണെന്ന് രേഖപ്പെടുത്തി മറ്റൊരാളുടെ പ്രാഫൈല്‍ ചിത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ വരെ ഇയാളുടെ തട്ടിപ്പില്‍ കുടുങ്ങിയതായി അന്യേഷണത്തില്‍ തെളിഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: arrest, case, Cheating, Kanhangad, kasaragod, Kerala, news, Police, Social-Media,cheating case youth arrest