city-gold-ad-for-blogger
Aster MIMS 10/10/2023

എട്ടു വര്‍ഷത്തില്‍ 160 കുട്ടികളെ വേദിയില്‍ എത്തിച്ചു; ചവിട്ടു നാടകത്തില്‍ രതീഷ് മാഷിന്റെ കൈയ്യൊപ്പ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.12.2019) 2013-ല്‍ കേരള സ്‌കൂള്‍ കലോത്സവത്തില്‍ ചവിട്ടു നാടകം ഇനമായി വന്നു തുടക്കം കുറിച്ചു. എം എ മലയാളം പഠന കാലത്ത് ഫോക് ലോര്‍ വിഷയത്തില്‍ ചവിട്ടുനാടകത്തെക്കുറിച്ചുള്ള പഠനമുണ്ടായിരുന്നു. തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് തീരദേശ മേഖലയിലെ കൃസ്തീയ സമുദായത്തിന്റെ പ്രാചീനമായ ഒരു കലാരൂപമായാണ് ചവിട്ടുനാടകത്തെ മനസിലാക്കിയത്. ഒരു നിയോഗം പോലെയായിരുന്നു രതീഷ് മാഷ് കാസര്‍കോട് ജില്ലയില്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ജോലി ചെയ്യുന്ന ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചവിട്ടുനാടകം മത്സരയിനമാക്കിയത്.

എട്ടു വര്‍ഷത്തില്‍ 160 കുട്ടികളെ വേദിയില്‍ എത്തിച്ചു; ചവിട്ടു നാടകത്തില്‍ രതീഷ് മാഷിന്റെ കൈയ്യൊപ്പ്

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി എട്ടുവര്‍ഷമായി സംസ്ഥാന തലത്തില്‍ മത്സരിപ്പിച്ചു. പല പ്രതിസന്ധികളും രതീഷ് മാഷ് അതിജീവിച്ചു. എട്ടു വര്‍ഷമായി നൂറ്റിയറുപത് കുട്ടികള്‍ ചവിട്ടുനാടകത്തിന്റെ ഭാഗമായി. കുറെ പേര്‍ ഇപ്പോള്‍ ഡോകടറും, എഞ്ചിനീയറും, അധ്യാപകരും, ഉയര്‍ന്ന ഉപരിപഠനം നടത്തുന്നവരുമായിട്ടുണ്ട് എന്നത് മാഷ് ഓര്‍ത്തെടുത്തു. അവരില്‍ ഭൂരിഭാഗം കുട്ടികളും കാഞ്ഞങ്ങാട് വെച്ച് നടന്ന ചവിട്ടുനാടക മത്സരം കാണാന്‍ ലീവെടുത്തു വന്നിരുന്നു. എറണാകുളം ഗോതുരുത്ത് സെബീന റാഫി ചവിട്ടുനാടക അക്കാദമിയിലെ എ എന്‍ അനിരുദ്ധനാണ് പരിശീലകന്‍.

ചവിട്ടുനാടകത്തില്‍ പല തരത്തില്‍ ഈ പ്രാചീന കലയെ മലിനമാക്കുന്ന പ്രവണത കൂടി വരുന്നുണ്ട്. ഒരു കൃസ്ത്യന്‍ ഫോക് എന്ന നിലയില്‍ പഴയ കാല തനിമ നിലനിര്‍ത്താതെ മറ്റു വിഷയങ്ങള്‍ ചേര്‍ത്ത് അവതരണം നടത്തുന്നത് ഈ കലയുടെ പോരായ്മയായി കാണുന്നു. കൃത്യമായ നിയമങ്ങള്‍ അനിവാര്യമായി വന്നില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഈ ദൃശ്യ ശ്രവ്യ സംഗീത കലയായ ചവിട്ടുനാടകത്തിന്റെ സൗന്ദര്യം മങ്ങി പോവും എന്ന സങ്കടം മാഷെ പോലുള്ളവര്‍ക്കുണ്ട്. മധ്യ കേരളത്തിലെ തീരദേശ മേഖലയിലെ കൃസ്തീയ മത വിഭാഗത്തിന്റെ നാടന്‍കലയില്‍ ഈ കലയോട് ഒരു ബന്ധവുമില്ലാത്ത വിഷയമെടുത്ത് അവതരണം നടത്തുന്നതിനോട് കടുത്ത വിരോധം മാഷിനുണ്ട്.

ചവിട്ടുനാടകത്തിനുപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റു വസ്തുക്കളും സ്വന്തമായി തയാറാക്കിയാണ് എട്ടു വര്‍ഷവും ഉപയോഗിച്ചത്. തുടര്‍ച്ചയായി എട്ടാം വര്‍ഷവും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചവിട്ടുനാടക കലയെ നെഞ്ചേറ്റിയിരിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലും മികച്ച പ്രകടനം നടത്തി എ ഗ്രേഡ് നേടിയ സന്തോഷത്തിലാണ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kanhangad, news, Kerala, Kasaragod, Chavittu Nadakam in Kerala School Kalolsavam

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL