Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കിലെത്തി മാല മോഷ്ടിച്ച കേസിലെ പ്രതിയുടെ സുഹൃത്തുകുടിയായ അകന്ന ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു

വീട്ടമ്മയുടെ സ്വര്‍ണമാല തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ Kerala, kasaragod, Adhur, Gold chain, Robbery, accused, arrest, Police, case, Chain robbery case : Relative of accused arrested
ആദൂര്‍:(www.kasargodvartha.com 04.12.2019) വീട്ടമ്മയുടെ സ്വര്‍ണമാല തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതി സുള്ള്യ ഗാന്ധിനഗര്‍ സ്വദേശി ജി ബഷീറിന്റെ സുഹൃത്തും അകന്ന ബന്ധു കൂടിയായ അബ്ദുല്‍ ഖാദറെ പൊലീസ് പിടികൂടി. ബെള്ളൂര്‍ പള്ളപ്പാടി പൊടിക്കളം സ്വദേശിയും വര്‍ഷങ്ങളായി നെല്ലിക്കട്ട വാടക ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനുമാണ് ഇയാള്‍.


മോഷണ മുതല്‍ ജ്വല്ലറികളില്‍ കൊണ്ടുപോയി വില്‍ക്കുന്നത് ഇയാളാണെന്നാണ് പോലീസ് പറയുന്നത്. മോഷണ മുതല്‍ കര്‍ണാടക, കാസര്‍കോട് എന്നിവിടങ്ങളില്‍ കൊണ്ടുപോയി വിറ്റതായി പ്രതികള്‍ വെളിപ്പെടുത്തി.


കാനത്തൂര്‍ ഉത്സവത്തിനിടയില്‍ മാലമോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ബഷീറിനെ തിങ്കളാഴ്ച കോട്ടൂരില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് സുഹൃത്ത് അബ്ദുല്‍ ഖാദറിനെ പോലീസ് പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്‌ഐ കെ.സി. നാരായണന്‍, എസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡിലെ എസ്‌ഐ സി.കെ.ബാലകൃഷ്ണന്‍, എസ് സിപിഒ പി.സുഭാഷ്, സിപിഒ മാരായ എസ്. ഗോകുല്‍, അശ്വത്ത് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:Kerala, kasaragod, Adhur, Gold chain, Robbery, accused, arrest, Police, case, Chain robbery case : Relative of accused arrested