Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേശീയ പൗരത്വനിയമ ഭേദഗതി ബില്ലില്‍ പ്രതിഷേധിക്കുക: സിപിഎം ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണന്‍

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പൗരത്വനിയമ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ പത്തിന് ഏരിയാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് kasaragod, National, Kerala, news, Protest, CPM,
കാസര്‍കോട്: (www.kasargodvartha.com 11.12.2019) കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പൗരത്വനിയമ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ പത്തിന് ഏരിയാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ലോക്കലുകളില്‍ പ്രതിഷേധ പ്രകടനവും  പൊതുയോഗങ്ങളും സംഘടിപ്പിക്കും.


ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്ര അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നത്. ഭരണഘടനാ വിഭാവനം ചെയ്യുന്ന മതേതര കാഴ്ചപ്പാടിന് വിരുദ്ധമായിട്ടുള്ള ബില്ലിനെതിരെ രാജ്യത്താകമാനം കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഭരണഘടനയ്ക്കും മതേതരത്വത്തിനും നേരെ കടുത്ത വെല്ലുവിളിയാണ് ബിജെപി ഉയര്‍ത്തുന്നത്.

ഭരണഘടന രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശമാണ് നല്‍കുന്നത്. എന്നാല്‍ മതത്തിന്റെ പേരില്‍ ഒരുവിഭാഗത്തെ മാറ്റിനിര്‍ത്തി വര്‍ഗീയ ചേരിത്തിരിവ് ഉണ്ടാക്കാനും ഇതിന്റെ പേരില്‍ രാജ്യത്താകമാനം ഭീതി വിതയ്ക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധം വിജയിപ്പിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു.

keywords: kasaragod, National, Kerala, news, Protest, CPM, CAB: CPM protest march on Thursday