Join Whatsapp Group. Join now!
Aster MIMS 10/10/2023

വിഷ്ണു മൂര്‍ത്തിയില്‍ നിന്നും അനുഗ്രഹം വാങ്ങാന്‍ ഭക്തര്‍ വെള്ളിയാഴ്ച കുന്നുകയറിയെത്തും; വീത്കുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഒറ്റക്കോല മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കം

Kerala, kasaragod, news, Pilicode, Temple, Thayyam, ottakolamahotsavam, Religion, Vishnumoorthi, Veethukunnu, veethu kunnu vishnumoorthi ottakolamahotsavam രണ്ടു ദിവസങ്ങളിലായി നടക്കുന്ന പിലിക്കോട് രയരമംഗലം വടക്കേം വാതില്‍ വീത്കുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഒറ്റക്കോല മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും.
പിലിക്കോട്: (www.kasargodvartha.com 05.11.2019) രണ്ടു ദിവസങ്ങളിലായി നടക്കുന്ന പിലിക്കോട് രയരമംഗലം വടക്കേം വാതില്‍ വീത്കുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഒറ്റക്കോല മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടു വരും. തുടര്‍ന്ന് ഏഴുമണിയോടെ മേലേരിക്ക് അഗ്നിപകരും. രാത്രി ഒന്‍പതോടെ വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കകുളങ്ങര ഭഗവതി എന്നീ തെയ്യങ്ങളുടെ തോറ്റങ്ങള്‍ അരങ്ങിലെത്തും.

പുലര്‍ച്ചെ പനിയന്‍ കെട്ടിയാടും. വെള്ളിയാഴ്ച രാവിലെ ആറരയോടെ രക്തചാമുണ്ഡി അമ്മയുടെ പുറപ്പാട് നടക്കും. തുടര്‍ന്ന് എട്ടു മണിക്കാണ് പ്രശസ്തമായ വിഷ്ണുമൂര്‍ത്തിയുടെ അഗ്നി പ്രവേശം അരങ്ങേറുക. അങ്കക്കുളങ്ങര ഭഗവതി തെയ്യക്കോലവും ഇവിടെ കെട്ടിയാടും. പത്തുമണിയോടെ വിഷ്ണുമൂര്‍ത്തി കോലത്തിന്റെ വീത് കുന്ന് കയറ്റം നടക്കും. 


വീത്കുന്നിലെത്തുന്ന വിഷ്ണുമൂര്‍ത്തി ഭക്തര്‍ക്ക് ദര്‍ശനവും ആശിര്‍വാദ അനുഗ്രഹവും നല്‍കും. തുടര്‍ന്ന് ഭക്തര്‍ക്കായുള്ള തുലാഭാരം നടക്കും. പതിനായിരത്തില്‍പരം ഭക്തരാണ് വര്‍ഷംതോറും വീതുന്നിലെത്തുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഉച്ചയ്ക്ക് 12 മണിയോടെ അന്നദാനവും ഒരുക്കിയിട്ടുണ്ട്. രാത്രി എട്ടു മണിയോടെ തെയ്യം വടക്കേം വാതില്‍ക്കല്‍ മടങ്ങിയെത്തും. ഇതോടെ ഉത്സവത്തിന് സമാപനമാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Pilicode, Temple, Thayyam, ottakolamahotsavam, Religion, Vishnumoorthi, Veethukunnu, veethu kunnu vishnumoorthi ottakolamahotsavam