city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പോലീസിന്റെ കനത്ത പരിശോധന

കാസര്‍കോട്: (www.kasargodvartha.com 07.11.2019) കാസര്‍കോട്ട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പോലീസിന്റെ കനത്ത പരിശോധന. മാധ്യമങ്ങളില്‍ വരുന്ന ചില വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പോലീസ് ശക്തമായ പരിശോധന ആരംഭിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.

Photo file
കാസര്‍കോട്ട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പോലീസിന്റെ കനത്ത പരിശോധന

റെയില്‍വേ സ്റ്റേഷനിലും പൊതുസ്ഥലങ്ങളിലും വെള്ളിയാഴ്ച മുതല്‍ പരിശോധന ആരംഭിക്കും. നവംബര്‍ 17 വരെ പരിശോധന തുടരും. വാഹന പരിശോധന ഊര്‍ജിതമാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിനും ട്രാഫിക് പോലീസിനും നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, എ എസ് പി പി ബി പ്രശോഭ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി സുനില്‍ കുമാര്‍, ഇന്റലിജന്‍സ് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം സുരക്ഷാനടപടികള്‍ ചര്‍ച്ച ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Police, Check-post, Railway station, District Collector, Checking, Tight police checking in Railway stations and Check posts

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL