city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോടിന്റെ കടല്‍ത്തീരം വൃത്തിയാക്കാനൊരുങ്ങി കുട്ടിപ്പട്ടാളം

കാസര്‍കോട്: (www.kasargodvartha.com 08.11.2019) കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കടല്‍ത്തീരം വൃത്തിയായി സൂക്ഷിക്കുന്നതിനും മാലിന്യമുക്തമാക്കുന്നതിനും വേണ്ടിയുളള പരിപാടികള്‍ക്ക് നവംബര്‍ 11 ന് രാവിലെ 9.30 ന് പടന്ന കടപ്പുറം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് തുടക്കമാവും. സ്‌കൂള്‍, കേളേജ് ഇക്കോ ക്ലബുകള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ തിരഞ്ഞെടുക്കപ്പെട്ട കടല്‍ത്തീരത്ത് ശുദ്ധീകരണ പ്രവര്‍ത്തനം നടത്തുകയും ബോധവല്‍ക്കരണം നടത്തുകയുമാണ് ലക്ഷ്യം.

 കാസര്‍കോടിന്റെ കടല്‍ത്തീരം വൃത്തിയാക്കാനൊരുങ്ങി കുട്ടിപ്പട്ടാളം

കേരളത്തിലെ ഏഴ് ജില്ലകളില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രദേശത്ത് നടത്തുന്ന പരിപാടി നവംബര്‍ 11 ന് തുടങ്ങി 17 ന് അവസാനിക്കും. ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക നിരീക്ഷണ സമിതി യോഗം വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചു.  വലിയപറമ്പയിലെ പരിപാടികള്‍ കാഞ്ഞങ്ങാട് ബല്ല ഈസ്റ്റ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആനന്ദന്‍ പേക്കടം ക്രമീകരിക്കും. നവംബര്‍ 12 ന് കാപ്പില്‍, 13 ന് ചെമ്മനാട്, 14 ന് നെല്ലിക്കുന്ന്, 15,16 തീയ്യതികളില്‍ മഞ്ചേശ്വരം തുടങ്ങിയ കടല്‍ത്തീരങ്ങള്‍ വൃത്തിയാക്കി നവംബര്‍ 17 ന് നെല്ലിക്കുന്നില്‍ പരിപാടികള്‍ സമാപിക്കും. ദിവസവും മൂന്ന് മണിക്കൂര്‍ വീതം ആണ് കുട്ടികളെ  ശുചീകരണത്തില്‍ പങ്കെടുക്കുന്നത്.  നവംബര്‍ 12 മുതല്‍ 16 വരെ ഉച്ചയ്ക്ക് ശേഷം 2.30 നാണ് പരിപാടികള്‍ നടത്തുന്നത്.

നവംബര്‍ 17 ന് രാവിലെ 9.30 ന് സമാപന പരിപാടി നെല്ലിക്കുന്ന് കടപ്പുറത്ത് നടത്തും. ഏഴ് ദിവസത്തെ പരിപാടികളില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, എം.എല്‍.എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, എം സി ഖമറുദീന്‍, തൃതല പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വിജയിപ്പിക്കാന്‍ തീരുമാനമായതായി ജില്ലാ കോ -ഓര്‍ഡിനേററര്‍ പ്രൊ.വി. ഗോപിനാഥന്‍ അറിയിച്ചു.

കേന്ദ്രസര്‍വ്വകലാശാല ജിയോളജി വകുപ്പ് അസി. പ്രൊഫസര്‍ ഡോ. എ.വി. സിജിന്‍ കുമാറാണ് സബ്നോഡല്‍ ഓഫീസര്‍. കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ പ്രതിനിധി മഹേഷ് റാണ ജില്ലയിലെ ഒബ്സര്‍വ്വറാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Sea, Cleaning, school, College, NSS volunteer, Students ready to clean sea shores

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL