Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം ചരിത്ര സംഭവമാക്കും: മന്ത്രി ഇ ചന്ദ്രശേഖരന്‍, പന്തലിന് കാല്‍നാട്ടി

കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ചരിത്ര സംഭവമാക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതിനായി കാസര്‍കോട് Kasaragod, Kerala, news, Top-Headlines, Trending, kalolsavam, School-Kalolsavam, State School Kalolsavam: Stage Constructing inaugurated
കാസര്‍കോട്: (www.kasargodvartha.com 09.11.2019) കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ചരിത്ര സംഭവമാക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതിനായി കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട്ട് സംസ്ഥാന കലോത്സവത്തിന്റെ പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 28 വര്‍ഷം മുമ്പാണ് ഇതിനു മുമ്പ് കാസര്‍കോട്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടന്നത്.

അന്ന് ആ കലോത്സവം ഭംഗിയായി തന്നെ നടത്താന്‍ ജില്ലയിലെ ജനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇതേ രീതിയില്‍ കാഞ്ഞങ്ങാട്ട് കലോത്സവം നടക്കുമ്പോള്‍ മറ്റു ജില്ലകളില്‍ നടന്ന കലോത്സവങ്ങളേക്കാള്‍ കേമമായി ഈ കലോത്സവത്തെ മാറ്റിയെടുക്കാന്‍ സാധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, ഡി ഡി ഇ കെ പുഷ്പ, ഷാനവാസ് പാദൂര്‍ തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Trending, kalolsavam, School-Kalolsavam, State School Kalolsavam: Stage Constructing inaugurated
  < !- START disable copy paste -->