Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം: വ്യാഴാഴ്ച കാഞ്ഞങ്ങാട്ടെ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്ക് പരിധിയിലുള്ള സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച Kasaragod, Kerala, news, Kanhangad, school, School-Kalolsavam, State School Kalolsavam: leave for Schools
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്ക് പരിധിയിലുള്ള സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ഡി ജി ഇ ജീവന്‍ ബാബു ഐ എ എസ് അറിയിച്ചു. നവംബര്‍ 28, 29, 30, ഡിസംബര്‍ ഒന്ന് എന്നീ ദിവസങ്ങളിലാണ് കാഞ്ഞങ്ങാട്ട് 28 വേദികളിലായി സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുക.

കലോത്സവത്തിന്റെ ഭാഗമായുള്ള പാലുകാച്ചല്‍ ചടങ്ങ് കൊവ്വല്‍ പള്ളിയിലെ ഭക്ഷണശാലയില്‍ ബുധനാഴ്ച പഴയിടം മോഹനന്‍ നമ്പൂതിരി നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാനും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, മുന്‍ എം എല്‍ എ കെ പി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kanhangad, school, School-Kalolsavam, State School Kalolsavam: leave for Schools
  < !- START disable copy paste -->