Join Whatsapp Group. Join now!
Aster MIMS 10/10/2023

പെരിയ ഇരട്ടക്കൊല: പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കേസ് നടപടികള്‍ ജില്ലാ കോടതി അവസാനിപ്പിച്ചു, ഇനി വിചാരണയടക്കമുള്ള തുടര്‍നടപടികള്‍ എറണാകുളം സി ബി ഐ കോടതിയില്‍

പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിന്റെ തുടര്‍ നടപടികള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അവസാനിപ്പിച്ചു Kerala, news, Periya, kasaragod, UDF, court, case, CBI, Murder, Periya double murder; Case handed over to CBI
കാസര്‍കോട്: (www.kasargodvartha.com 1.11.2019) പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിന്റെ തുടര്‍ നടപടികള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അവസാനിപ്പിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സി ബി ഐ കേസ് ഏറ്റെടുത്തതോടെ കുറ്റപത്രം അടക്കമുള്ള ഫയലുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയ സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് തുടര്‍നടപടികളെല്ലാം ജില്ലാ കോടതി അവസാനിപ്പിച്ചത്. ഇനി കേസിന്റെ വിചാരണയടക്കമുള്ള കാര്യങ്ങള്‍ എറണാകുളം സി ബി ഐ കോടതിയില്‍ നടക്കും.

കേസിലെ പ്രതികളായ സി പി എം മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരന്‍, സജി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍ കുമാര്‍, അശ്വിന്‍ എന്ന അപ്പു, ആര്‍ ശ്രീരാഗ്, ജി ഗിജിന്‍, പ്രദീപ്, സുബീഷ്, മുരളി, മണി എന്നിവരാണ് ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, news, Periya, kasaragod, UDF, court, case, CBI, Murder, Periya double murder; Case handed over to CBI