city-gold-ad-for-blogger
Aster MIMS 10/10/2023

കലാമാമാങ്കത്തിന് മിഴിവേകാന്‍ ആയിരത്തി അഞ്ഞൂറില്‍പ്പരം മാധ്യമപ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ടേക്ക്; മാധ്യമ സെമിനാര്‍ 23ന്

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.11.2019) 60-ാമത് കേരള സ്‌കൂള്‍ കലോത്സവം സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ മണ്ണില്‍ വിരുന്നെത്തുമ്പോള്‍, മേളയെ താളുകളിലും ക്യാമറകളിലും പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ഒരുങ്ങിക്കഴിഞ്ഞു. കലോത്സവത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷീം ചെയര്‍മാനും ഹയര്‍സെക്കന്‍ഡറി അധ്യാപകനായ എന്‍ സദാശിവന്‍ കണ്‍വീനറുമായ മീഡിയ കമ്മിറ്റിയാണ്   കലോത്സവ വാര്‍ത്തകള്‍ സുഗമമായി ജനങ്ങളിലേക്ക് എന്ന പ്രാഥമിക ലക്ഷ്യത്തോടെ വിപുലമായ പരിപാടികളും ആസൂത്രണം ചെയ്തിരിക്കുന്നത്്.

കലാമാമാങ്കത്തിന് മിഴിവേകാന്‍ ആയിരത്തി അഞ്ഞൂറില്‍പ്പരം മാധ്യമപ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ടേക്ക്; മാധ്യമ സെമിനാര്‍ 23ന്

മുഖ്യ വേദിയായ ഐങ്ങോത്ത് ആധുനിക സംവിധാനങ്ങളോടെ മീഡിയ സെന്റര്‍ ഒരുങ്ങും. 29 വേദികളിലായി അരങ്ങേറുന്ന വിവിധ മാധ്യമങ്ങളുടെ പ്രതിനിധികളായി ആയിരത്തിഅഞ്ഞൂറില്‍ പരം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'കലോത്സവം ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തില്‍ നവംബര്‍ 23 രാവിലെ 10ന് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി എം മനോജ് വിഷയം അവതരിപ്പിക്കും. രതീഷ് കാളിയാടന്‍ സംസാരിക്കും. നവംബര്‍ 24ന് മീഡിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞകാല കലോത്സവ പ്രതിഭകളെ ഉള്‍പ്പെടുത്തി മെഗാസ്റ്റേജ് ഷോയും നടത്തും.

കാസര്‍കോടിന്റെ മണ്ണില്‍ നടക്കുന്ന കലോത്സവം വേറിട്ട അനുഭവമാക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘാടകര്‍ക്കൊപ്പം നിന്ന് ഈ കലോത്സവത്തെ ഒരു ചരിത്ര സംഭവമാക്കാന്‍ മീഡിയ കമ്മിറ്റി ഒരുങ്ങിക്കഴിഞ്ഞതായി കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. അംഗീകൃത പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പാസ് അനുവദിക്കുക, മുഖ്യ വേദിയില്‍ വിവിധ മാധ്യമങ്ങള്‍ക്ക് പവലിയന്‍ അനുവദിക്കുക തുടങ്ങിയ ഒരുക്കങ്ങള്‍ നടന്നു വരുന്നതായും ചെയര്‍മാന്‍ അറിയിച്ചു. മീഡിയ കമ്മിറ്റിയോടൊപ്പം കോര്‍ കമ്മിറ്റിയും സ്വീകരണ കമ്മിറ്റിയും, മീഡിയ സെന്റര്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്്. ജേര്‍ണലിസം വിദ്യാര്‍ത്ഥികളും മീഡിയ സെന്ററില്‍ പ്രവര്‍ത്തിക്കും.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: മാധ്യമ സെമിനാര്‍ 23ന്

കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി നവംബര്‍ 23 ന് മാധ്യമ സെമിനാര്‍ നടത്താന്‍ മീഡിയ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കലോത്സവം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിലാണ് സെമിനാര്‍. കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ രാവിലെ 10 മണിക്ക് നടക്കുന്ന സെമിനാര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.എം മനോജ് വിഷയം അവതരിപ്പിക്കും. 24 ന് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ മെഗാഷോ നടത്താനും യോഗം തീരുമാനിച്ചു.

കലോത്സവത്തിലെ മറ്റൊരു ഉപസമിതിയായ ദൃശ്യവിസ്മയ കമ്മിറ്റി, കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറവുമായി കൈകോര്‍ത്താണ് മെഗാഷോ നടത്തുന്നത്. മുന്‍ കലോത്സവ താരങ്ങളെ പങ്കെടുപ്പിച്ചുള്ള ഷോ മൂന്നര മണിക്കൂറിലേറെ നീളും. മീഡിയ പാസിനുള്ള അപേക്ഷ നവംബര്‍ 15 നകം കാസര്‍കോട് പ്രസ് ക്ലബിലോ കാഞ്ഞങ്ങാട് പ്രസ് ഫോറത്തിലോ എത്തിക്കണം. സ്റ്റാളിനുള്ള അപേക്ഷയും ഈ തീയതിക്കുള്ളില്‍ ലഭ്യമാകണം. എല്ലാ വേദികയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കും. മീഡിയ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, കണ്‍വീനര്‍ എന്‍. സദാശിവര്‍, വൈസ് ചെയര്‍മാന്‍മാരായ ഇ.വി.ജയകൃഷ്ണന്‍, ടി.കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Kanhangad, Media worker, School-Kalolsavam, channel reporter, Over 1500 media workers coming to Kanhangad for Kalolsavam reporting

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL