Join Whatsapp Group. Join now!
Aster MIMS 10/10/2023

തകര്‍ന്ന ദേശീയപാത നന്നാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം മറ്റൊരു തലത്തിലേക്ക്; സമാന്തരമായി വാഹനങ്ങള്‍ ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ട് യാത്രക്കാരുടെയും നാട്ടുകാരുടെയും കടുത്ത പ്രതിഷേധം

തകര്‍ന്ന് തരിപ്പണമായ കാസര്‍കോട്-മംഗലാപുരം ദേശീയപാത നന്നാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി Kasaragod, Kerala, news, Top-Headlines, Protest, National highway, National highway protest conducted
മൊഗ്രാല്‍: (www.kasargodvartha.com 08.11.2019) തകര്‍ന്ന് തരിപ്പണമായ കാസര്‍കോട്-മംഗലാപുരം ദേശീയപാത നന്നാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രതിഷേധ സമരം മറ്റൊരു തലത്തിലേക്ക്. റോഡിലെ കുഴില്‍ നിന്നുള്ള സെല്‍ഫി സമരം ശ്രദ്ധേയമായതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ ദേശീയപാതയോരത്ത് വാഹനങ്ങള്‍ സമാന്തരമായി പാര്‍ക്ക് ചെയ്ത് പ്രതിഷേധിച്ചത്. വന്‍കുഴികള്‍ രൂപപ്പെട്ട റോഡില്‍ യാത്ര ദുരിത പൂര്‍ണ്ണമായിരിക്കുകയാണ്.

തലപ്പാടി-കാസര്‍കോട് ദേശീയപാത പൂര്‍ണ്ണമായി തകര്‍ന്നു കിടക്കുകയാണ്. ഇതുവഴിയുള്ള വാഹന ഗതാഗതം ഏറെ ക്ലേശം നിറഞ്ഞിരിക്കുകയാണ്. നിരവധി അപകടങ്ങളാണ് നിത്യവും സംഭവിക്കുന്നത്. കുഴികള്‍ നികത്തിയെങ്കിലും ഇപ്പോള്‍ പഴയതിനേക്കാളും വലിയ കുഴികളാണ് റോഡിലുള്ളത്. യാത്രക്കാരുടെ നടുവൊടിക്കുന്ന രൂപത്തിലാണ് റോഡില്‍ രൂപാന്തരപ്പെട്ട ഭീമന്‍ കുഴികള്‍. ദിവസം കഴിയുന്തോറും കുഴികളുടെ ആഴം കൂടി വരുന്നത് ദേശീയപാതയിലെ ഗതാഗത തടസ്സത്തിന് ആക്കം കൂട്ടുന്നുമുണ്ട്.

 Kasaragod, Kerala, news, Top-Headlines, Protest, National highway, National highway protest conducted

ഇതുമൂലം യാത്രക്കാര്‍ക്ക് മാത്രമല്ല  മംഗലാപുരത്തേക്ക് കൊണ്ടു പോകേണ്ട രോഗികള്‍ക്ക് പോലും ഏറെ പ്രയാസം നേരിടേണ്ടി വരുന്നു. അധികൃതരാകട്ടെ ഈ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. ദേശീയപാത അധികൃതരുടെ കണ്ണുതുറപ്പിക്കുന്നതിനായാണ് വ്യത്യസ്ത പ്രതിഷേധവുമായി ആക്ഷന്‍ കമ്മിറ്റി രംഗത്ത് വന്നത്. മൊഗ്രാലില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി വാഹന ഉടമകളാണ് സമാന്തരമായി പാതയോരത്ത് വാഹനം നിര്‍ത്തി വെച്ച് സമരത്തിനെ പിന്തുണച്ചത്.

സാമൂഹ്യ- സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഡ്രൈവര്‍മാരും പങ്കെടുത്തു. കോടികളുടെ പ്രഖ്യാപനമല്ലാതെ റോഡ് തകര്‍ന്ന് തന്നെ കിടക്കുകയാണ്. മഴവന്നാല്‍ കുളമായി മാറുന്നു. ദേശീയപാതയുടെ ശോചനീയാവസ്ഥയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടു ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Protest, National highway, National highway protest conducted
  < !- START disable copy paste -->