city-gold-ad-for-blogger
Aster MIMS 10/10/2023

നബിദിനറാലിയില്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് മാസ്‌ക് ധരിച്ച്; ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധം

മൊഗ്രാല്‍: (www.kasargodvartha.com 10.11.2019) ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ നബിദിനറാലിയിലും പ്രതിഷേധമറിയിച്ച് വിദ്യാര്‍ത്ഥികള്‍. മൊഗ്രാലില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍ നൂറുകണക്കിന് കുട്ടികളാണ് പങ്കെടുത്തത്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധം അറിയിക്കുന്നതായിരുന്നു നബിദിന റാലികള്‍. മാസ്‌ക് ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുത്തത് റാലിയില്‍ വേറിട്ട കാഴ്ചയായി മാറി.

നബിദിനറാലിയില്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് മാസ്‌ക് ധരിച്ച്; ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധം

പൊടിപടലങ്ങള്‍ കൊണ്ട് മൂടപ്പെട്ട അന്തരീക്ഷവും കുണ്ടുംകുഴിയുമായി കിടക്കുന്ന ദേശീയപാതയോരവും നബിദിനറാലിയില്‍ അണിനിരന്ന വിദ്യാര്‍ത്ഥികളെ ഏറെ ബുദ്ധിമുട്ടിച്ചു. മൊഗ്രാലിലെ ആറ് മദ്രസകളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ നബിദിനറാലി പള്ളി ഇമാമുകളും മദ്രസ അധ്യാപകരും കമ്മിറ്റി ഭാരവാഹികളും നേതൃത്വം നല്‍കി. അതേസമയം റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് വഴിയിലുടനീളം വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തിരുന്നു.

നബിദിനറാലിയില്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് മാസ്‌ക് ധരിച്ച്; ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധം

ഇതിനായി ഉപയോഗിച്ച കടലാസും വേസ്റ്റുകളും ഒരുകൂട്ടം യുവാക്കള്‍ പെറുക്കിയെടുത്ത് ദേശീയപാതയോരം നിമിഷങ്ങള്‍ക്കകം ശുചീകരിച്ചതും ആഘോഷയാത്രയില്‍ ശ്രദ്ധേയമായി. അയോധ്യ വിധിയെ തുടര്‍ന്ന് നിരോധനാജ്ഞ നിലനില്‍ക്കുന്ന കുമ്പളയിലും പരിസരപ്രദേശങ്ങളിലും ജില്ലാ കളക്ടര്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് തീര്‍ത്തും സമാധാനപരമായാണ് മൊഗ്രാലില്‍ നബിദിന റാലികള്‍ സംഘടിപ്പിച്ചത്.

നബിദിനറാലിയില്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് മാസ്‌ക് ധരിച്ച്; ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, News, Kundamkuzhi, Mogral, Students, Mask, National highway, District Collector,Nabidina rally; Students arrived wearing masks

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL