city-gold-ad-for-blogger
Aster MIMS 10/10/2023

സിമെന്റ് കയറ്റിവരികയായിരുന്ന ലോറി ബൈക്കിലിടിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവ് മരിച്ചു

മുള്ളേരിയ: (www.kasargodvartha.com 02.11.2019) കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് സിമെന്റ് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവ് മരിച്ചു. അപകടവളവായ ആദൂര്‍ കോട്ടൂര്‍ വളവിലാണ് സംഭവം.. മെഡിക്കല്‍ റെപ്രസന്റേറ്റീവായ കോട്ടൂരിലെ ഈശ്വരഭട്ട് ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച കെ എല്‍ 14 എല്‍ 7182 നമ്പര്‍ ഹീറോ ഹോണ്ട ഗ്ലാമര്‍ ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു.

സിമെന്റ് കയറ്റിവരികയായിരുന്ന ലോറി ബൈക്കിലിടിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവ് മരിച്ചു


സിമെന്റ് കയറ്റിവരികയായിരുന്ന ലോറി ബൈക്കിലിടിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവ് മരിച്ചു


ലോറി എതിര്‍വശത്തെ കൊക്കയിലേക്ക് മറിഞ്ഞെങ്കിലും ഒരു മരത്തില്‍ തങ്ങിനിന്നു. ഓടിക്കൂടിയ നാട്ടുകാരും ആദൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്ന് പരിക്കേറ്റ ഈശ്വരഭട്ടിനെയും ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ കര്‍ണാടക സ്വദേശി അസ്ലം റാസ (47)യെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഈശ്വരഭട്ട് മരണപ്പെട്ടിരുന്നു.

കോട്ടൂര്‍ വളവില്‍ നിരവധി പേരാണ് അപകടത്തില്‍പെട്ട് മരിച്ചത്. ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങള്‍ക്ക് കുറവില്ല. വളവ് നികത്തണമെന്ന് പല തവണ നാട്ടുകാര്‍ ആവശ്യപ്പെട്ടുവരുന്നുണ്ടെങ്കിലും നടപടിയൊന്നും ഇതുവരെ ആയിട്ടില്ല. വാഹനങ്ങളുടെ വേഗത കുറക്കാനുള്ള മറ്റു സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Accident, Adoor, Medical representative died in accident
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL