Join Whatsapp Group. Join now!
Aster MIMS 10/10/2023

കുടക് സംയുക്ത ഖാസി പൂക്കളം അബ്ദുല്ല മുസ്‌ലിയാര്‍ നിര്യാതനായി

പ്രമുഖ പണ്ഡതനും കുടക് സംയുക്ത ഖാസിയുമായ പൂക്കളം അബ്ദുല്ല മുസ്‌ലിയാര്‍ (77) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് Kasaragod, Kerala, news, Kanhangad, Death, Obituary, Kudagu Khazi Pookkalam Abdulla Musliyar passes away
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.11.2019) പ്രമുഖ പണ്ഡതനും കുടക് സംയുക്ത ഖാസിയുമായ പൂക്കളം അബ്ദുല്ല മുസ്‌ലിയാര്‍ (77) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആറങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

അഗാധമായ പാണ്ഡിത്വത്തിന്റെയും കര്‍മ്മ ശാസ്ത്ര നൈപുണ്യത്തിന്റെയും ഉടമയായിരുന്നു പൂക്കളം ഉസ്താദ്. വെല്ലൂര്‍ ബാക്കിയാത്തില്‍ നിന്ന് ബാഖവി ബിരുദം നേടി. കൂത്തുപറമ്പ മെരുവമ്പായിലും കുടക് ഗോണികുപ്പയിലും ചിത്താരി, കൊവ്വല്‍പ്പള്ളി ഉള്‍പ്പെടെയുള്ള മഹല്ലുകളിലും ഇമാമായും മുദരിസായും സേവനം അനുഷ്ഠിച്ചു. കുടക് ജംഈയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സമസ്ത കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് സ്ഥാനവും വഹിച്ചു.

ഭാര്യ: മറിയം. മക്കള്‍: അബ്ദുര്‍ റഹ് മാന്‍, അബ്ദുര്‍ റഹീം മൗലവി, അബ്ദുര്‍ റഷീദ്, അബ്ദുല്‍ ഷുക്കൂര്‍, അബ്ദുല്‍ സമദ്, അബ്ദുല്‍ സലാം, റഹ് മത്ത്, സീനത്ത്, ഹഫ്‌സത്ത്, ഹന്നത്ത്. മരുമക്കള്‍: അബ്ദുല്‍ മജീദ് ഫൈസി, മുഹമ്മദ് കുഞ്ഞി പരപ്പ, മുസ്തഫ നെടുങ്കണ്ട, ഫൗസിയ, റസീന, സഫിയ, ബുഷ്‌റ, റഫീദ, ബദ് രിയ, പരേതനായ ഷഫീര്‍ പടന്നക്കാട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Kudagu Khazi Pookkalam Abdulla Musliyar passes away
  < !- START disable copy paste -->