Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പ്രചരണത്തിന് നൂതന ആശയങ്ങളുമായി ക്ലബുകളും സന്നദ്ധ സംഘടനകളും ഒരുങ്ങുന്നു

കാഞ്ഞങ്ങാട് വെച്ചു നടക്കുന്ന 60-ാം മത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണത്തിന് news, kasaragod, Kerala, Kanhangad, school, School-Kalolsavam, Top-Headlines, kerala state school kalolsavam: planned several publicity programs
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.11.2019) കാഞ്ഞങ്ങാട് വെച്ചു നടക്കുന്ന 60-ാം മത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണത്തിന് ജില്ലയിലെ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ഒരുക്കം ആരംഭിച്ചു. പ്രചാരണ കമ്മിറ്റി കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ വിളിച്ചു ചേര്‍ത്ത ജില്ലയിലെ ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രതിനിധികളുടെ യോഗത്തിലാണ് ന്യൂതനമായ ആശയങ്ങള്‍ ചര്‍ച്ച ചെയ്തത്. 1500 ലധികം സൈക്കിളുകളുടെ അകമ്പടിയോടെ സൈക്കിള്‍ റാലി, ഗ്രാമഗ്രാമാന്തരങ്ങളില്‍ വിളംമ്പര കുടില്‍ കെട്ടല്‍, കാളവണ്ടിയിലൂടെ പ്രചരണമെത്തിക്കല്‍ , ഗ്രാമങ്ങളിലും നഗരങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് ശില്‍പ്പങ്ങള്‍, കലോത്സവ വേദിയിലും മറ്റും ഉപയോഗിക്കാന്‍ ആവശ്യമായ 1000 വിത്ത് പേന എന്നിങ്ങനെയുള്ള വ്യത്യസ്ഥ ആശയങ്ങളാണ് യോഗത്തില്‍ തീരുമാനമായത്.


കൂടാതെ മറ്റു സബ് കമ്മിറ്റിയുമായി ചേര്‍ന്ന് കൊണ്ട് നടപ്പിലാക്കാന്‍ പല ആശയങ്ങളും യോഗത്തില്‍ വിവിധ ക്ലബ്ബ് പ്രതിനിധികള്‍ പങ്കുവെച്ചു. നെഹ്‌റു യുവകേന്ദ്രയുമായി അഫിലിയേറ്റ് ചെയ്ത മുഴുവന്‍ ക്ലബ്ബുകള്‍ക്കും ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും പ്രചരണം നല്‍കാന്‍ നെഹ്‌റു യുവകേന്ദ്രയുടെ ഭാരവാഹികള്‍ അറിയിച്ചു. പബ്ലിസിറ്റി വൈസ് ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാടിന്റെ അദ്ധ്യഷതയില്‍ ചേര്‍ന്ന യോഗം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു.


കലോത്സവ പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജിജി തോമസ്, സമീല്‍ അഹമദ്, രതീഷ് കുമാര്‍ പി., വി.എന്‍ പ്രസാദ്, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി പി.വി. സുധ, നെഹ്‌റു യുവകേന്ദ്ര പ്രതിനിധികള്‍ പി. ശ്രീജിത്ത്, സിദ്ധാര്‍ത്ഥ് എ.വി., സി.എം.കുഞ്ഞബ്ദുള്ള, സുരേഷ് ബേക്കല്‍, മുഹാജിര്‍ കെ.എസ്, നാരായണന്‍ മൂത്തല്‍, ചന്ദ്രന്‍ പെറ്റ്‌സ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ക്ലബുകളുടെ പ്രതിനിധികള്‍ ആശയങ്ങള്‍ പങ്കു വെച്ച് സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, kasaragod, Kerala, Kanhangad, school, School-Kalolsavam, Top-Headlines, kerala state school kalolsavam: planned several publicity programs