Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോടിന്റെ ആരോഗ്യ മേഖലയില്‍ ഒരു വികസനപ്പടവുകൂടി നാം വെട്ടിപ്പിടിച്ചിരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി; മൂന്ന് ഡയാലിസിസ് യൂണിറ്റുകള്‍ കൂടി ഉടനെ

കാസര്‍കോടിന്റെ ആരോഗ്യ മേഖലയില്‍ ഒരു വികസനപ്പടവുകൂടി നാം വെട്ടിപ്പിടിച്ചിരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. തൃക്കരിപ്പൂര്‍ Kasaragod, Kerala, news, Top-Headlines, Trikaripur, health, Health minister about Kasaragod health development
കാസര്‍കോട്: (www.kasargodvartha.com 09.11.2019) കാസര്‍കോടിന്റെ ആരോഗ്യ മേഖലയില്‍ ഒരു വികസനപ്പടവുകൂടി നാം വെട്ടിപ്പിടിച്ചിരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പുതിയതായി പണി കഴിച്ച ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇപ്പോള്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഏഴ് ഡയാലിസിസ് യൂണിറ്റുകള്‍ കൂടാതെ ആശുപത്രിയ്ക്ക് മൂന്ന് യൂണിറ്റുകള്‍ കൂടി ഉടന്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ ആരോഗ്യ ഭൂപടത്തില്‍ പല വിഷയങ്ങളിലും കേരളത്തിന് ഒന്നാം സ്ഥാനമാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍ തടങ്ങിയ സംസ്ഥാനങ്ങള്‍ ഏറെ പിന്നില്‍ നില്‍ക്കുമ്പോള്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. നമ്മുടെ രാജ്യത്ത് സമ്പദ് വ്യവസ്ഥയുടെ ഒരു ശതമാനം മാത്രമാണ് ആരോഗ്യ മേഖലയ്ക്കായി മാറ്റിവെക്കുന്നത്. വികസിത രാഷ്ട്രങ്ങള്‍ ഇതേ സ്ഥാനത്ത് പത്തും പതിനഞ്ചും ശതമാനം മാറ്റിവെക്കുന്നു. ഈ സ്ഥിതി വിശേഷം മാറേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ സാമ്പത്തിക പരാധീനതകള്‍ ഏറെ ഉണ്ടെങ്കിലും, കേരളം ആരോഗ്യ മേഖലയില്‍ ചുവടുകള്‍ ഓരോന്നായി കയറുകയാണ്.

1,000 കുട്ടികള്‍ ജനിക്കുമ്പോള്‍ 12 കുട്ടികള്‍ മരണപ്പെടുന്ന അവസ്ഥയായിരുന്നു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് കേരളത്തില്‍ ഉണ്ടായിരുന്നത്. യു എന്‍ ലോക രാജ്യങ്ങള്‍ക്ക് നല്‍കിയ ആഹ്വാനം ശിശുമരണ നിരക്ക് 16 ശതമാനമെങ്കിലും എത്തിക്കണം എന്നതാണ്. എന്നാല്‍ കേരള സര്‍ക്കാരിനെ തീരുമാനത്തില്‍ ശിശു മരണ നിരക്ക് ഒരക്ക സംഖ്യയില്‍ എത്തിക്കുക എന്നതായിരുന്നു. മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ നമ്മുടെ ശിശു മരണ നിരക്ക് 1,000 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ എട്ട് കുഞ്ഞുങ്ങള്‍ മാത്രം മരണപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത് 35 ഉം 40 ഉം ഒക്കെയാണ്. എന്നാല്‍ ചില ചീത്ത ഒന്നാം സ്ഥാനങ്ങളും ഉണ്ട്. ഡയബറ്റിക് രോഗികളുടെ തലസ്ഥാനമാണ് കേരളം. അത് മാറാനുള്ള ത്വരിത പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ പി എച്ച് എസ് സികള്‍ കയ്യൂര്‍, വലയപറമ്പ് എടുത്ത് പറയേണ്ടവയാണ്. ലക്ഷ്യ, ആര്‍ദ്രം പദ്ധതികള്‍ നമ്മുടെ ആശുപത്രികളുടെ മുഖച്ഛായ തന്നെ മാറ്റിക്കളഞ്ഞു. ഏഴ് പി എച്ച് സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ഈ വര്‍ഷം 22 പി എച്ച് സികള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാകും. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രികളായി നമ്മുടെ പി എച്ച് സി കളും സി എച്ച് സികളും താലൂക്ക് ആശുപത്രികളും മാറണമെന്നും മന്ത്രി പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Trikaripur, health, Health minister about Kasaragod health development
  < !- START disable copy paste -->