Join Whatsapp Group. Join now!
Aster MIMS 10/10/2023

അയോധ്യ: സുപ്രീം കോടതി വിധി വേദനാജനകം; സമാധാനം കാത്തുസൂക്ഷിക്കണം: മഅ്ദനി

ബാബരി മസ്ജിദ് കാര്യത്തില്‍ സുപ്രീം കോടതി വിധി വേദനാജനകമാണെന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനി പ്രസ്താവിച്ചു. ജനാധിപത്യത്തിലെ News, Top-Headlines, Trending, court, ദേശീയം, National, Abdul Nasar Madani on Ayodhya Verdict
ബംഗളൂരു: (www.kasargodvartha.com 09.11.2019) ബാബരി മസ്ജിദ് കാര്യത്തില്‍ സുപ്രീം കോടതി വിധി വേദനാജനകമാണെന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനി പ്രസ്താവിച്ചു. ജനാധിപത്യത്തിലെ അവകാശം ഉപയോഗപ്പെടുത്തി കോടതി വിധിയോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ബാബരി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്നും, തകര്‍ക്കപ്പെട്ട മസ്ജിദ് ക്ഷേത്രം തകര്‍ത്താണ് നിര്‍മിക്കപ്പെട്ടതെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും സമ്മതിക്കുമ്പോള്‍ തന്നെ ഭൂമിയുടെ ഒന്നടങ്കം ഉടമാവകാശം മറുവിഭാഗത്തിന് നല്‍കിയതിലെ യുക്തി മതേതര മനസുകള്‍ക്ക് ബോധ്യമാകാന്‍ ബുദ്ധിമുട്ടുള്ളതാണ്.

പ്രതികൂല വിധി അഭിമുഖീകരിക്കേണ്ടിവന്ന സമുദായം നിയമപരമായി അവശേഷിക്കുന്ന എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണമെന്നും ഒരു തരത്തിലുള്ള പ്രേകോപനത്തിനും വശംവദരാകാതെ നാട്ടില്‍ സമാധാനം കാത്തുസൂക്ഷിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Top-Headlines, Trending, court, ദേശീയം, National, Abdul Nasar Madani on Ayodhya Verdict
  < !- START disable copy paste -->