City Gold
news portal
» » » » » » » » കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 04.11.2019) കാസര്‍കോട് സ്വദേശിയെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പരിയാരം പാലക്കില്‍ വളപ്പില്‍ ചിണ്ടന്‍ നായര്‍ (ഹരിദാസ്-56) ആണ് മരിച്ചത്.

താമസ സ്ഥലത്തെ മുറിയില്‍ വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

പരേതരായ പാലക്കില്‍ നാരായണന്‍ നായരുടെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: ബേബി.

മക്കള്‍: അഖില, അഖിലേഷ്. മരുമകന്‍: ധര്‍മരാജ് (എണ്ണപ്പാറ).

സഹോദരങ്ങള്‍: ഗോപാലന്‍ നായര്‍, നാരായണന്‍ നായര്‍, കുഞ്ഞമ്മാര്‍, കല്യാണിക്കുട്ടി, ശാന്തകുമാരി.

മൃതദേഹം ചൊവ്വാഴ്ച രാവിലെ ഏഴിന് നാട്ടിലെത്തിക്കും. പിന്നീട് ഉദുമ പടിഞ്ഞാറുള്ള തറവാട്ട് വളപ്പില്‍ സംസ്‌കരിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Dubai, Death, Udma, Friday, Friends, A Native of Kasaragod Died in Dubai

About KVARTHA HUB

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date