city-gold-ad-for-blogger
Aster MIMS 10/10/2023

ഫുള്‍ടാങ്ക് പെട്രോളടിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞു; സി സി ടി വിയില്‍ കുടുങ്ങിയ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

മഞ്ചേശ്വരം: (www.kasargodvartha.com 09.10.2019) ഫുള്‍ടാങ്ക് പെട്രോളടിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ ഉപ്പള സ്‌കൂളിനരികിലെ ഭാരത് പെട്രോള്‍ പമ്പില്‍ നിന്നുമാണ് പെട്രോളടിച്ച ശേഷം യുവാവ് പണം നല്‍കാതെ കടന്നുകളഞ്ഞത്. ഇയാളുടെ ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതുകേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ച ശേഷം കാര്‍ഡെടുക്കുമോ എന്ന് ചോദിച്ച യുവാവ് സെയില്‍സ്മാന്‍ അഫ്രീദ് സൈ്വപ്പിംഗ് മെഷീന്‍ എടുക്കാന്‍ പോയ സമയത്താണ് കടന്നുകളഞ്ഞത്. മംഗളൂരു ഭാഗത്തേക്കാണ് യുവാവ് ബൈക്കോടിച്ചു പോയത്.

ഫുള്‍ടാങ്ക് പെട്രോളടിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞു; സി സി ടി വിയില്‍ കുടുങ്ങിയ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Manjeshwaram, Top-Headlines, Petrol, Petrol-pump, Police, Investigation, Youth escaped after without giving cash of petrol
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL