Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചൗക്കി കല്ലങ്കൈയില്‍ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഉളിയത്തടുക്ക Kasaragod, Kerala, news, Accidental-Death, Chowki, Uliyathaduka, Youth died in Car-Bike accident
കാസര്‍കോട്: (www.kasargodvartha.com 09.10.2019) കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചൗക്കി കല്ലങ്കൈയില്‍ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പുളിക്കൂരിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് റഫീഖ് - ആഇശ ദമ്പതികളുടെ മകന്‍ ഫയാസ് (20) ആണ് മരിച്ചത്. ഫയാസ് ഓടിച്ചിരുന്ന കെ എല്‍ 14 എസ് 3954 നമ്പര്‍ ബൈക്ക് എതിരെ വരികയായിരുന്നു കെ എല്‍ 14 ടി 6582 നമ്പര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ഉളിയത്തടുക്കയിലെ കോഴിക്കടയിലെ ജീവനക്കാരനാണ് ഫയാസ്. ചായ കുടിച്ച ശേഷം കടയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: റിയാസ്, അര്‍ഷാദ്, ആഇശത്ത് രിസ് വാന, ഫാരിസ്.

Updated


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Accidental-Death, Chowki, Uliyathaduka, Youth died in Car-Bike accident
  < !- START disable copy paste -->