city-gold-ad-for-blogger
Aster MIMS 10/10/2023

3 ലക്ഷം രൂപയും 20 പവന്‍ സ്വര്‍ണവും വാങ്ങി വിവാഹം ചെയ്ത വരനും കുടുംബവും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഗര്‍ഭിണിയായ യുവതിയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു, ഗര്‍ഭസ്ഥശിശുവിനെ ബലപ്രയോഗത്തിലൂടെ നശിപ്പിച്ചുകളഞ്ഞതായും പരാതി

ഉഡുപ്പി:  (www.kasargodvartha.com 13.10.2019) കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഗര്‍ഭിണിയായ യുവതിയെ വരനും കുടുംബവും വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. കര്‍ക്കള ഗുണ്ട്യഡ്കയിലെ ഹാജിറ ബാനു (30) ആണ് ഉഡുപ്പി വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഗര്‍ഭസ്ഥശിശുവിനെ ബലപ്രയോഗത്തിലൂടെ നശിപ്പിച്ചുകളഞ്ഞതായും യുവതി പരാതിയില്‍ പറഞ്ഞു.

2019 മെയ് 30നായിരുന്നു ഉദ്യാവറിലെ ഹപ്സയില്‍ വെച്ച് ഹാജിറ ബാനുവും സന്തോഷ്‌നഗറിലെ കരമ്പള്ളിയിലെ ഇബ്രാഹീമും തമ്മില്‍ വിവാഹിതരായത്. വിവാഹസമയത്ത് വരന്റെ കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് മൂന്ന് ലക്ഷം രൂപയും ഇരുപത് പവന്‍ സ്വര്‍ണവും സ്ത്രീധനമായി ഹാജിറയുടെ കുടുംബം നല്‍കിയിരുന്നു.

3 ലക്ഷം രൂപയും 20 പവന്‍ സ്വര്‍ണവും വാങ്ങി വിവാഹം ചെയ്ത വരനും കുടുംബവും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഗര്‍ഭിണിയായ യുവതിയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു, ഗര്‍ഭസ്ഥശിശുവിനെ ബലപ്രയോഗത്തിലൂടെ നശിപ്പിച്ചുകളഞ്ഞതായും പരാതി

വിവാഹശേഷം സന്തോഷ്‌നഗര്‍ കരമ്പള്ളിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു ഹാജിറ. എന്നാല്‍, ഭര്‍ത്താവും കുടുംബാംഗങ്ങളായ ഫാത്തിമ, നസീര്‍, മുഹമ്മദ് ഇക്ബാല്‍, സാഹില്‍ ഹമീദ്, ഇസ്മാഈല്‍ എന്നിവര്‍ കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് മാനസികമായും ശാരീരികമായും തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് ഹാജിറ പരാതിയില്‍ പറഞ്ഞു. നാലുമാസം ഗര്‍ഭിണിയായിരിക്കെ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ഗര്‍ഭസ്ഥ ശിശുവിനെ ബലപ്രയോഗത്തിലൂടെ നശിപ്പിച്ചുകളഞ്ഞതായും യുവതി പറഞ്ഞു.

ഹാജിറയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പ് 42/2019 കോളം 498 (എ), 313, 504, 506, ഐപിസി 34 കോളം 3, 4 ഡിപി ആക്ട് എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Keywords:  Karnataka, National, Udupi, news, Woman, House, Police, Udupi: Pregnant woman driven out of house for dowry


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL