city-gold-ad-for-blogger
Aster MIMS 10/10/2023

ട്യൂഷന്‍ കൊടുത്തതും സേവനമായി

കൂക്കാനം റഹ് മാന്‍  / (നടന്നു വന്നവഴി ഭാഗം-111)


(www.kasargodvartha.com 09.10.2019) 1970, അന്നെനിക്ക് 19 വയസ്സാണ്. ടിടിസി കഴിഞ്ഞ് കരിവെള്ളൂര്‍ നോര്‍ത്ത് എയുപി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്ന വര്‍ഷം അന്ന് കരിവെള്ളൂരില്‍ ഉള്ള വിദ്യാലയങ്ങളില്‍ പ്രായം ചെന്ന അധ്യാപകരെ ഉണ്ടായിരുന്നുള്ളൂ. പ്രീഡിഗ്രിയും കഴിഞ്ഞ് ടിടിസി യോഗ്യത നേടിയ ചെറുപ്പക്കാരനായ അധ്യാപകനെന്ന നിലയില്‍ പലരും ഇംഗ്ലീഷിലുള്ള അപേക്ഷ തയ്യാറാക്കാനും മറ്റ് ഓഫീസ് സബന്ധമായ കടലാസുകള്‍ തയ്യാറാക്കാനും എന്നെ സമീപിച്ചിരുന്നു.

അന്ന് കരിവെള്ളൂരില്‍ ടൂട്ടോറിയല്‍ കോളജുകളോ ട്യൂഷ്യന്‍ സെന്ററുകളോ ഉണ്ടായിരുന്നില്ല. കരിവെള്ളൂര്‍ ഗവണ്‍മന്റ് ഹൈസ്‌കൂളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികളില്‍ മിക്കവരും ദരിദ്ര കുടുംബത്തില്‍ നിന്ന് വരുന്നവരായിരുന്നു. പട്ടിണിയും പരിവട്ടവും ആയിരുന്നു അന്നത്തെ രക്ഷാകര്‍ത്താക്കളുടെ അവസ്ഥ. അവരുടെ വീടുകളില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചവര്‍ നന്നേ കുറവായിരുന്നു. അതുകൊണ്ടു തന്നെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പഠനകാര്യത്തില്‍ സഹായിക്കുന്നതിന് മിക്ക വീടുകളിലും ആരും ഉണ്ടായിരുന്നില്ല.

ആയിടക്ക് ഹൈസ്‌കൂളില്‍ പഠിക്കുന്ന കുറേകുട്ടികള്‍ എന്നെ സമീപിച്ചു. എട്ട്, ഒമ്പത് ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ ആവശ്യം ഇംഗ്ലീഷ് വിഷയത്തില്‍ ട്യൂഷ്യന്‍ എടുത്തു തരുമോ എന്നതായിരുന്നു. ഞാന്‍ ഹൈസ്‌കൂള്‍ പഠിക്കുന്ന കാലം തൊട്ട് എന്നെക്കാള്‍ താഴ്ന്ന ക്ലാസ്സില്‍ പഠിക്കുന്ന കൂട്ടൂകാര്‍ക്ക് എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതില്‍ ഞാന്‍ സന്തോഷവാനായിരുന്നു. അതു കൊണ്ടു തന്നെ എന്നെ സമീപിച്ച കുട്ടികളോട് ഞാന്‍ സന്നദ്ധത അറിയിച്ചു. പ്രസ്തുത കുട്ടികള്‍ പുത്തൂര്‍, പെരളം, കൊഴുമ്മല്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരായിരുന്നു.

ക്ലാസ് തുടങ്ങിയ ആദ്യ ദിവസം പത്തോളം കുട്ടികള്‍ ഹാജറായി. തുടര്‍ന്ന് ഇരുപത്-ഇരുപത്തഞ്ച് കുട്ടികളോളം പങ്കെടുക്കാന്‍ തുടങ്ങി. അവര്‍ ഓണക്കുന്നിലുളള ഹൈസ്‌കൂളില്‍ നിന്ന് നാല് മണിക്ക് ക്ലാസ് വിട്ട് ഞാന്‍ പഠിപ്പിക്കുന്ന മണക്കാട് സ്‌കൂളിലേക്ക് എത്തണം അവര്‍ ഓടിക്കിതച്ച് 4.30 മണിയാവുമ്പഴോക്കും എന്റെ സ്‌കൂളിലെത്തും.

ഉച്ചക്ക് വിശപ്പടക്കാന്‍ വീട്ടില്‍ നിന്ന് കഞ്ഞിപാത്രത്തില്‍ കഞ്ഞിയുമായിട്ടാണ് അവര്‍ സ്‌കൂളിലെത്തുക, വിശന്നു പൊരിയുന്ന വയറുമായി നാല് മണിക്ക് സ്‌കൂള്‍ വിട്ട് എന്റെ ക്ലാസ്സിലെത്തുമ്പോഴേക്കും. അവര്‍ പരവശരായിട്ടുണ്ടാകും. എങ്കിലും അധ്യാപകനായ എന്റെ ക്ഷീണം തീര്‍ക്കാന്‍ ഒരോ ദിവസവും ഒരാള്‍ അവരുടെ കഞ്ഞിപാത്രത്തില്‍ കരിവെള്ളൂരിലുള്ള ഉടുപ്പി ഹോട്ടലില്‍ നിന്ന് ഒരു ചായയും ഒരുകൊടന്‍ റൊട്ടിയുമായാണ് വരിക. അതിന്നോര്‍ക്കുമ്പോള്‍ ആ കുട്ടികളുടെ ന•യോര്‍ത്ത് നമിക്കാന്‍ തോന്നുന്നു. വിണ്ടും അവര്‍ ആറു മണിവരെ ക്ലാസ്സിലിരിക്കും. അവരുടെ വീടെത്താന്‍ ഒരു മണിക്കൂറോളം നടക്കേണ്ടി വരും അത്രയും കഷ്ടപ്പെട്ടാണ് അറിവ് നോടാനുള്ള ആഗ്രഹവുമായി ആ കുട്ടികള്‍ വന്നതെന്നോര്‍ക്കണം. അവരില്‍ പലരും ഉയര്‍ന്ന മാര്‍ക്കോടെ എസ്.എസ്.എല്‍.സി വിജയിക്കുകയും നല്ല ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. അവരിന്ന് അച്ഛ•ാരും അപ്പൂപ്പന്മാരുമായി മാറിക്കഴിഞ്ഞു. ഇന്നും അവരില്‍ ചിലരെ കണ്ടൂമുട്ടാറുണ്ട് ആ സന്ദര്‍ഭങ്ങളില്‍ അവര്‍ കാണിക്കുന്ന സ്‌നേഹാദരങ്ങളില്‍ മനസ്സിനെ കുളിരണിയിക്കാറുണ്ട്. യൗവന കാലത്ത് ചെയ്ത ന•കള്‍ക്ക് തിരിച്ചു തരുന്ന സ്‌നേഹ സൗഹൃദങ്ങള്‍ ഓര്‍ക്കുമ്പോഴും അത്തരം കാര്യങ്ങള്‍ സുഹൃത്ത് സൗഹ്യദ വേദികളില്‍ പങ്കുവെക്കുമ്പോഴും കഴിഞ്ഞു പോയ ആ നല്ല കാല സേവനോര്‍മ്മകള്‍ ഒരു പുണ്യമായിട്ട് തോന്നും.

ക്ലാസ് തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും പലരും ഇക്കാര്യം അറിഞ്ഞു. തങ്ങളുടെ മക്കള്‍ പഠിച്ചുയരും എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ചില രക്ഷിതാക്കള്‍ എന്നെ സമീപിച്ചു. ഒമ്പതിലും, പത്തിലും പഠിച്ചു കൊണ്ടിരിക്കുന്ന തങ്ങളുടെ മക്കള്‍ക്ക് ശനി ഞായര്‍ ദിവസങ്ങളില്‍ ട്യൂഷന്‍ എടുക്കാന്‍ പറ്റുമോ എന്നന്വേഷിച്ചു. അതിനും ഞാന്‍ മുടക്കം പറഞ്ഞില്ല. അവര്‍ക്ക് ഇംഗ്ലീഷും, കണക്കും വേണം എന്റെ സഹ പഠിതാവായിരുന്ന പുത്തൂരിലെ രാഘവന്‍ മാഷ് കണക്ക് വിഷയത്തില്‍ വിദക്തനാണ്. ഞങ്ങള്‍ രണ്ടു പോരും കൂടി ക്ലാസ് ആരംഭിച്ചു.

തുടക്കത്തില്‍ അഞ്ച് വിദ്യാര്‍ത്ഥിനികളാണ് ക്ലാസില്‍ വന്നത് പിന്നീടത് പതിനഞ്ചു പേരിലെത്തി. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന പ്രസ്തുത ക്ലാസില്‍ പങ്കെടുത്ത ചിലരെ നല്ല ഓര്‍മ്മയുണ്ടിന്നും. മാന്യ ഗുരു യു.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റ്‌റായി പിരിഞ്ഞ ഇന്നത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പറായ പി.ജാനകി, കാഞ്ഞങ്ങാട് കോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത സുലോചന, ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് റിട്ടയര്‍ ചെയ്ത പത്മിനി., ബാംഗളൂരില്‍ സെറ്റില്‍ ചെയ്ത സൂശില, എന്നിവരെയൊക്കെ നല്ല ഓര്‍മ്മയുണ്ട്.

ഇന്നവര്‍ അമ്മയും അമ്മൂമ്മയുമൊക്കെയായി മാറിയെങ്കിലും അവരുടെ ബന്ധു മിത്രാദിതളോട് ഈ പഠനോര്‍മ്മകള്‍ പങ്കുവെക്കാറുണ്ട്. എവിടെ വെച്ചെങ്കിലും കണ്ടുമുട്ടിയാല്‍ പ്രകടിപ്പിക്കുന്ന സ്‌നേഹാദരങ്ങള്‍ ഹൃദയാവര്‍ജ്ജകമാണ്.

ഒന്ന് രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ ഞാന്‍ സര്‍ക്കാര്‍ സര്‍വ്വിസില്‍ കയറി. പ്രസ്തുത സ്‌കൂളില്‍ നിന്ന് റിലീസ് ചെയ്ത് പോയി. അതിന് ശേഷമാണ് കരിവെള്ളൂരില്‍ പേരുകേട്ട എക്‌സല്‍ ടൂട്ടോറിയലും, അക്കാദമിടു ലാക്ടയല്‍ എന്നീ ടൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ സ്ഥാപിതമായത്.

എന്റെയൊരു നിമിത്തമാണോയെന്നറിയില്ല. ഇന്ന് സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്ന 'കുടുംബ ശ്രീ' പരിപാടി തുടങ്ങുന്നതിന് മുന്നേ കൂക്കാനം, കൊടക്കാട്, മണക്കാട് പ്രദേശങ്ങളില്‍ സ്ത്രീകളെ സംഘടിപ്പിച്ചു കൊണ്ട് 'സ്വയം സഹായ സംഘം' എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അവ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു.

സമ്പൂര്‍ണ്ണ സാക്ഷരതാജ്ഞം തുടങ്ങുന്നതിന്ന് മുന്നേ കരിവെളളൂരില്‍ ക്ലാസുകള്‍ സംഘടിപ്പിച്ച് നിരവധി നിരക്ഷരരെയും അര്‍ദ്ധ സാക്ഷരരെയും സാക്ഷരരാക്കി മാറാനുളള തുടക്കം കുറിച്ചതും ഞാനും സഹ പ്രവര്‍ത്തകരുമായിരുന്നു. പിന്നീട് ഇന്ന് സര്‍ക്കാര്‍ നടത്തുന്ന തുടര്‍ വിദ്യാഭ്യാസ പരിപാടി കരിവെളളൂരില്‍ 'കണ്ടിന്യൂയിംഗ് എഡുക്കേഷന്‍ സെന്റര്‍' എന്ന പേരില്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കാനും സാധിച്ചിട്ടുണ്ട്.

ഔപചാരിക-ആനൗപചാരിക വിദ്യാഭ്യാസ മേഖലകളില്‍ അണ്ണാറക്കണ്ണനം തന്നാലായത് എന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നതില്‍ ഇന്ന് ഞാന്‍ ചാരിതാത്ഥ്യം കൊള്ളുകയാണ്....

ട്യൂഷന്‍ കൊടുത്തതും സേവനമായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Article, Kookanam-Rahman, Story, School, Teacher, Karivallur, English, Office, Government high school, Hotel,  Story of my footsteps -111. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL