city-gold-ad-for-blogger
Aster MIMS 10/10/2023

42കാരിക്ക് മണിക്കൂറിന് 3,000; ചെറിയ പെണ്‍കുട്ടികളുടെ നമ്പര്‍ കൈമാറാന്‍ 500, ഇടപാടിന് തെരഞ്ഞെടുക്കുന്നത് സീ വ്യൂ പാര്‍ക്ക്, തളങ്കര ഹാര്‍ബര്‍, ജനറല്‍ ആശുപത്രി പരിസരം തുടങ്ങിയ സ്ഥലങ്ങള്‍; മാതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലെത്തിയ പ്രവാസിയും ഇടപാടുകാരന്‍

കാസര്‍കോട്: (www.kasargodvartha.com 19.10.2019) കാസര്‍കോട്ടെ സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇടപാട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. പ്രമുഖര്‍ മുതല്‍ താഴേക്കിടയിലുള്ളവര്‍ വരെ സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണിയായ 42കാരിയുടെ അടുപ്പക്കാരാണ്. കാസര്‍കോട് പരിസരത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഗള്‍ഫുകാരന്റെ ഭാര്യയായ യുവതിക്ക് ഇടപാടിന് ഒരു മണിക്കൂറിന് 3,000 രൂപയാണ് ചാര്‍ജെന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇടപാടുകാര്‍ നല്‍കിയ മൊഴിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

യുവതിയുടെ കയ്യില്‍ നിരവധി പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകളും ഉണ്ടെന്നും ഈ പെണ്‍കുട്ടികളെ ബന്ധപ്പെടുത്തുന്നതിന് പോലും യുവതി പണം ഈടാക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയുടെ നമ്പര്‍ കൈമാറാന്‍ 500 രൂപയാണ് വാങ്ങുന്നത്.

കാസര്‍കോട് റെയില്‍വെ സ്റ്റേഷന് സമീപത്തെ സീ വ്യൂ പാര്‍ക്ക്, വിനോദസഞ്ചാരികളെത്തുന്ന തളങ്കര പഴയ ഹാര്‍ബര്‍, കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ചാണ് ഇടപാടുറപ്പിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് തന്നെ യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് 614 കോളുകള്‍ എത്തിയത് പോലീസിനെ പോലും അമ്പരപ്പിച്ചിട്ടുണ്ട്. യുവതിയുടെ ഫോണ്‍ നമ്പര്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. യുവതിയുടെ ഇടപാട് സംബന്ധിച്ചുള്ള കൂടുതല്‍ അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.

ആവശ്യമായ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാതെയാണ് പലരും ഇത്തരക്കാരുമായി ബന്ധപ്പെടാറുള്ളത്. അതുകൊണ്ട് തന്നെ ഗുരുതരമായ ലൈംഗീകരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ബന്ധുക്കളെ ബോധ്യപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പലരെയും ബന്ധുക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടതായും ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തിയത്. തുടരന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനം.

ഉഭയസമ്മതപ്രകാരം ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിനെ കുറ്റകരമായി കാണാന്‍ സാധിക്കില്ലെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കുന്നതിനാല്‍ വ്യക്തമായ പരാതിയില്ലാതെ സ്വമേധയാ കേസെടുത്ത് അന്വേഷിക്കാന്‍ പോലീസിന് സാധിക്കാത്ത സ്ഥിതിയാണ്.

42കാരിക്ക് മണിക്കൂറിന് 3,000; ചെറിയ പെണ്‍കുട്ടികളുടെ നമ്പര്‍ കൈമാറാന്‍ 500, ഇടപാടിന് തെരഞ്ഞെടുക്കുന്നത് സീ വ്യൂ പാര്‍ക്ക്, തളങ്കര ഹാര്‍ബര്‍, ജനറല്‍ ആശുപത്രി പരിസരം തുടങ്ങിയ സ്ഥലങ്ങള്‍; മാതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലെത്തിയ പ്രവാസിയും ഇടപാടുകാരന്‍


Keywords:  Kerala, kasaragod, news, Top-Headlines, Rs 3000 for an hour; Immoral racket in Kasargod 

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL