city-gold-ad-for-blogger
Aster MIMS 10/10/2023

ശങ്കര്‍ റൈ ജയിച്ചാല്‍ മഞ്ചേശ്വരം മാറും: പി കെ ശ്രീമതി

മഞ്ചേശ്വരം: (www.kasargodvartha.com 16.10.2019) സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പെന്‍ഷനടക്കമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തണമെങ്കില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ശങ്കര്‍ റൈയെ വിജയിപ്പിക്കണമെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. എല്‍ ഡി എഫ് യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒട്ടനവധി ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും സ്വാധീനമുള്ള പ്രദേശങ്ങളില്‍ ജനപ്രതിനിധികളും പഞ്ചായത്തും മുന്‍കൈ എടുക്കാത്തതിനാല്‍ ആയിരക്കണക്കിന് പാവപ്പെട്ടവര്‍ക്കാണ് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നത്.

ശങ്കര്‍ റൈ ജയിച്ചാല്‍ മഞ്ചേശ്വരം മാറും: പി കെ ശ്രീമതി

വരുന്ന ഒന്നര വര്‍ഷം മഞ്ചേശ്വരം എം എല്‍ എയായി ശങ്കര്‍റൈയെ തെരഞ്ഞെടുത്താല്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ നടപ്പാകും. പകരം മറ്റു മുന്നണികളെ തെരഞ്ഞെടുത്താല്‍ അതിന്റെ നഷ്ടം ജനങ്ങള്‍ക്കാണ്. സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിലുണ്ടാകുന്ന അതിവേഗ വികസനം എന്തുകൊണ്ട് ഈ മണ്ഡലത്തില്‍ ഉണ്ടാകുന്നില്ല എന്ന് ജനങ്ങള്‍ ചിന്തിക്കണം. കഴിഞ്ഞ ബജറ്റുകളില്‍ മഞ്ചേശ്വരത്തിന്റെ വികസനത്തിന് എല്‍ ഡി എഫ് സര്‍ക്കാന്‍ വന്‍ തുകയാണ് നീക്കിവെച്ചിട്ടുള്ളത്. സര്‍ക്കാര്‍ മുന്‍കൈ എടുത്തു നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണിവിടെ നടക്കുന്നത്.

ജനപ്രതിനിധികളും പഞ്ചായത്തുകളും മുന്‍കൈ എടുത്താലേ സമഗ്രവികസനമുണ്ടാവുകയുള്ളൂ. അതിനുള്ള അവസരമാണ് നിങ്ങളിലൊരാളായ ശങ്കര്‍ റൈയിലൂടെ ലഭിച്ചിരിക്കുന്നതെന്നും ശ്രീമതി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Manjeshwaram, LDF, Muslim-league, Congress, MLA, Panchayath, PK Sreemathi about Manjeshwaram Candidate

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL