Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒടുവില്‍ ശാപമോക്ഷം; പൈപ്പ് മാറ്റി സ്ഥാപിച്ചു, ഹൊന്നമൂല നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി

ഹൊന്നമൂല നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെത്തി ദ്രവിച്ച പൈപ്പുകള്‍ മാറ്റി Kasaragod, Kerala, news, Theruvath, complaint, Pipe Replaced; Honnamoola natives drinking water problem solved
കാസര്‍കോട്: (www.kasargodvartha.com 11.10.2019) ഹൊന്നമൂല നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെത്തി ദ്രവിച്ച പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിച്ചു. ദ്രവിച്ച പൈപ്പുകള്‍ പൊട്ടുന്നത് പതിവായതു മൂലം പ്രദേശവാസികള്‍ വെള്ളം കിട്ടാതെ ദുരിതത്തിലായിരുന്നു. ജനങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ അധികൃതര്‍ ഇടപെട്ട് പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

വാര്‍ഡ് ചുമതലയുള്ള നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുന്നിസയുടെയും മറ്റും ഇടപെടലാണ് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടിയുണ്ടായത്. മാസങ്ങളോളമായി പ്രദേശവാസികള്‍ കുടിവെള്ളം കിട്ടാതെ ദുരിതത്തിലായിരുന്നു. ഇതിനിടെ പൈപ്പ് നന്നാക്കാതെ റോഡ് കോണ്‍ക്രീറ്റ് ചെയ്തതുമൂലം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയതോടെ റോഡും തകര്‍ന്നിരുന്നു. വന്‍ ഗര്‍ത്തമാണ് റോഡില്‍ രൂപപ്പെട്ടത്. തകര്‍ന്ന റോഡ് നന്നാക്കുമെന്ന് അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

Related News:
പൊട്ടിയ പൈപ്പ് നന്നാക്കാതെ ജനങ്ങളെ വെല്ലുവിളിച്ച് വാട്ടര്‍ അതോറിറ്റി; കുടിവെള്ളം പാഴാകുന്നത് പതിവ് കാഴ്ച, പൊട്ടിപ്പൊളിഞ്ഞ് കോണ്‍ക്രീറ്റ് റോഡും, ദുരിതത്തിലായി ഹൊന്നമൂല നിവാസികള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Theruvath, complaint, Pipe Replaced; Honnamoola natives drinking water problem solved
  < !- START disable copy paste -->