Join Whatsapp Group. Join now!
Aster MIMS 10/10/2023

പൊട്ടിയ പൈപ്പ് നന്നാക്കാതെ ജനങ്ങളെ വെല്ലുവിളിച്ച് വാട്ടര്‍ അതോറിറ്റി; കുടിവെള്ളം പാഴാകുന്നത് പതിവ് കാഴ്ച, പൊട്ടിപ്പൊളിഞ്ഞ് കോണ്‍ക്രീറ്റ് റോഡും, ദുരിതത്തിലായി ഹൊന്നമൂല നിവാസികള്‍

പൊട്ടിയ പൈപ്പ് നന്നാക്കാതെ ജനങ്ങളെ വെല്ലുവിളിച്ച് വാട്ടര്‍ അതോറിറ്റി. ദ്രവിച്ച പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കുടിവെള്ളം പാഴാകുന്നത് Kasaragod, Kerala, news, Theruvath, Water authority, Pipe damage; Honnamoola natives in trouble
കാസര്‍കോട്: (www.kasargodvartha.com 07.10.2019) പൊട്ടിയ പൈപ്പ് നന്നാക്കാതെ ജനങ്ങളെ വെല്ലുവിളിച്ച് വാട്ടര്‍ അതോറിറ്റി. ദ്രവിച്ച പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കുടിവെള്ളം പാഴാകുന്നത് ഇവിടെ നിത്യകാഴ്ചയാണ്. ഇതോടെ വെള്ളം കിട്ടാതെ ദുരിതത്തിലായിരിക്കുകയാണ് ഹൊന്നമൂല നിവാസികള്‍. വാട്ടര്‍ അതോറിറ്റിയുടെ വെള്ളം മാത്രം ആശ്രയിച്ചുകഴിയുന്ന നിരവധി കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവര്‍ വെള്ളമില്ലാതെ തീര്‍ത്തും ദുരിതമനുഭവിക്കുകയാണ്.

ദ്രവിച്ച പൈപ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് നിരവധി തവണ ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ മാറ്റി സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി തയ്യാറായിട്ടില്ല. ഇതിനിടെ പൈപ്പ് നന്നാക്കാതെ റോഡ് കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തു. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയതോടെ റോഡും തകര്‍ന്നു. വന്‍ ഗര്‍ത്തമാണ് റോഡില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. ദിനംപ്രതി നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡ് ഇപ്പോള്‍ തീര്‍ത്തും ഗതാഗതയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. റോഡുമില്ല, വെള്ളവുമില്ല എന്ന സ്ഥിതിയിലാണ് ഹൊന്നമൂല നിവാസികളിപ്പോള്‍. വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

Related News:
ദ്രവിച്ച പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാതെ റോഡ് കോണ്‍ക്രീറ്റ് ചെയ്തു; കുടിവെള്ള വിതരണം തുടങ്ങിയതോടെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെത്തി എളുപ്പപണി നോക്കി കുടിവെള്ളം മുട്ടിച്ചു, റോഡും പോയി, കുടിവെള്ളവുമില്ല, നാട്ടുകാര്‍ ദുരിതത്തില്‍, എല്ലാം ശുഭം



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Theruvath, Water authority, Pipe damage; Honnamoola natives in trouble
  < !- START disable copy paste -->