city-gold-ad-for-blogger
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് ന്യൂനപക്ഷ മേഖലകളില്‍ എന്‍ ഡി എ പടയോട്ടം

മഞ്ചേശ്വരം: (www.kasargodvartha.com 16.10.2019) എന്‍ ഡി എക്കെതിരായ ഇടതു വലതു മുന്നണികളുടെ ന്യൂനപക്ഷ വിരുദ്ധ പ്രചരണങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ഈ മേഖലകളില്‍ എന്‍ ഡി എയുടെ പടയോട്ടം. കുമ്പള, ഉപ്പള, മഞ്ചേശ്വരം തുടങ്ങിയ ഭാഷാ ന്യൂനപക്ഷ മേഖലകളില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാറിന് ലഭിക്കുന്ന സ്വീകരണത്തില്‍ വിളറി പൂണ്ടിരിക്കുകയാണ് എല്‍ ഡി എഫ്-യു ഡി എഫ് മുന്നണികള്‍. മഞ്ചേശ്വരം മണ്ഡലത്തെ മാറി മാറി ഭരിച്ച് വികസന പിന്നോക്കാവസ്ഥയിലേക്ക് വലിച്ചെറിഞ്ഞ മുന്നണികള്‍ക്കെതിരായ വിധിയെഴുത്തായി ഉപതെരഞ്ഞെടുപ്പ് മാറുമെന്ന് വ്യക്തമാക്കുന്നതാണ് സ്വീകരണ കേന്ദ്രങ്ങളിലെ വന്‍ ജനക്കൂട്ടം.

മഞ്ചേശ്വരം, ഉപ്പള തുടങ്ങിയ പ്രദേശങ്ങളില്‍ ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ ഇല്ലാത്തതിന്റെ പരിഭവവുമായാണ് മത്സ്യത്തൊഴിലാളികള്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. വെയിലും മഴയും കൊണ്ട് മണിക്കൂറുകളോളം വഴിയരികിലിരുന്ന് മത്സ്യക്കച്ചവടം ചെയ്യേണ്ടിവരുന്നതിന്റെ പരിഭവം മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാറിനോട് വിവരിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ റെയില്‍വേ ലെവല്‍ ക്രോസുകള്‍ നിര്‍മ്മിക്കാന്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച ഇടത് എം പി മുന്‍കൈയെടുക്കാത്തതിന്റെ നീരസം അവര്‍ മറച്ചുവെച്ചില്ല. മഞ്ചേശ്വരത്ത് റെയില്‍വേ ക്രോസ് ലൈന്‍ ക്രോസ് ചെയ്തുവന്ന് ആളുകള്‍ മത്സ്യം വാങ്ങാന്‍ മടിക്കുന്നതും, അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതും കൊണ്ടാണ് വിഷമതകള്‍ സഹിച്ച് നിത്യവൃത്തിക്കായി റോഡരികില്‍ ഇരുന്ന് മത്സ്യം വില്‍ക്കുന്നതെന്ന് സ്ത്രീ തൊഴിലാളികള്‍ പറയുന്നു.

വഴിയരികുകള്‍ നിറയെ വലിയ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ച് അതിന് ബോര്‍ഡും വെച്ച് വന്‍ വികസനമുണ്ടാക്കിയെന്നു പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണ് ഇടത്-വലത് എം എല്‍ എമാര്‍ ഇതുവരെ ചെയ്തതെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞു. നല്ല റോഡ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആധുനിക ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ തുടങ്ങിയവ അധികാരം കൈയ്യിലുള്ളപ്പോള്‍ സാധ്യമാക്കിത്തരാത്ത മണ്ഡലത്തിലെ എം എല്‍ എമാര്‍ പ്രതിനിധീകരിച്ച പ്രസ്ഥാനങ്ങള്‍ക്ക് വീണ്ടും ഇത് പറഞ്ഞ് വോട്ടുതേടാന്‍ യാതൊരു മടിയുമില്ലേയെന്ന് വോട്ടര്‍മാര്‍ ചോദിക്കുന്നു.

ബി ജെ പി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ രഞ്ജിത്ത് കനിലയില്‍ എന്‍ ഡി എ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് താരാനാഥ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സതീഷ്ചന്ദ്ര ഭണ്ഡാരി, ജനറല്‍ സെക്രട്ടറിമാരായ ബി എം ആദര്‍ശ്, ഹരിശ്ചന്ദ്ര മഞ്ചേശ്വരം, ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി വത്സരാജ്, അഡ്വ. നവീന്‍രാജ്, ബി ജെ പി നേതാക്കളായ ഹരീഷ് നാരംപാടി, വിജയ്റൈ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന പൊതുയോഗങ്ങളില്‍ സംസാരിച്ചു.

മഞ്ചേശ്വരത്ത് ന്യൂനപക്ഷ മേഖലകളില്‍ എന്‍ ഡി എ പടയോട്ടം

മഞ്ചേശ്വരത്ത് ന്യൂനപക്ഷ മേഖലകളില്‍ എന്‍ ഡി എ പടയോട്ടം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Manjeshwaram, Top-Headlines, Trending, Manjeshwaram, by-election, NDA election camp in Manjeshwaram
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL