city-gold-ad-for-blogger
Aster MIMS 10/10/2023

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: അറിയിപ്പുകള്‍

കാസര്‍കോട്: (www.kasargodvartha.com 06.10.2019) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട മഞ്ചേശ്വരത്ത് വോട്ടുള്ള ജീവനക്കാര്‍ പോസ്റ്റല്‍ ബാലറ്റ്/ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനുളള അപേക്ഷ ഒക്ടോബര്‍ 15 നകം വരണാധികാരിയായ ഡെപ്യൂട്ടി കളക്ടറുടെ (എല്‍ആര്‍) കളക്ടറേറ്റിലെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

പ്രിസൈഡിങ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കും പരിശീലനം നല്‍കുന്നു

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിങ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കുമുള്ള ആദ്യഘട്ട പരിശീലനം ഒക്ടോബര്‍ ഒമ്പതിന് നടത്തും. അന്നേദിവസം രാവിലെ ഒമ്പതിനും ഉച്ചയ്ക്ക് രണ്ടിനുമായി കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ ആണ് പരിശീലനം നല്‍കുന്നത്.

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് 16,17 തീയ്യതികളില്‍ പരിശീലനം

മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, സെക്കന്‍ഡ്് പോളിങ് ഓഫീസര്‍, തേഡ് പോളിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഒക്‌ടോബര്‍ 16, 17 തീയ്യതികളില്‍ പരിശീലനം നല്‍കും. കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ രാവിലെ  ഒമ്പതിനും ഉച്ചയ്ക്ക് രണ്ടിനുമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വര്‍ ചുമതലയേറ്റു

മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വര്‍ ആയി കമല്‍ജിത്ത് കെ കമല്‍ ചുമതലയേറ്റു. ബിഹാര്‍ സ്വദേശിയായ ഇദ്ദേഹം 2013 ബാച്ച് ഐ ആര്‍ എസ് ഉദ്യോഗസ്ഥനാണ്. ദാമന്‍ ആന്‍ഡ് ദിയുവില്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആണ് ഇദ്ദേഹം.

സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന ചെലവുകള്‍ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ഇദ്ദേഹത്തെ അറിയിക്കാം. ഫോണ്‍-9567877261, 9911764889.

ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതമായ പണമിടപാട്, പണം കടത്തല്‍ എന്നിവ തടയുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പരിശീലനത്തില്‍ എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വര്‍ കമല്‍ജിത്ത് കെ കമല്‍ അനധികൃതമായ പണം പിടിച്ചെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിച്ചു.

നീതിപൂര്‍വ്വവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഉദ്യോഗസ്ഥരുടെ പിന്തുണ അദ്ദേഹം തേടി. ഇന്‍കം ടാക്സ് ഇന്‍വേസ്റ്റിഗേറ്റര്‍ സുബ്രമണ്യന്‍, രഹസ്യ വിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അനധികൃത പണവേട്ടയ്ക്ക് പോകുമ്പോള്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചും ലഭിച്ച വിവരം സത്യമാണോ എന്നറിയാനുള്ള ടെക്നിക്കുകളെ കുറിച്ചും വിശദീകരിച്ചു.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വരണാധികാരി എന്‍ പ്രേമചന്ദ്രന്‍, ഫിനാന്‍സ് ഓഫിസര്‍ കെ സതീശന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ രാധിക, അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ ടി ഇ ജനാര്‍ദ്ധനന്‍, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ വിനോദ് ബി നായര്‍ എന്നിവര്‍ സംസാരിച്ചു.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: അറിയിപ്പുകള്‍

Keywords:  Kerala, news, kasaragod, by-election, Manjeshwaram, Training, govt.college, Trending, Manjeshwaram by poll: Govt notifications 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL