city-gold-ad-for-blogger
Aster MIMS 10/10/2023

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

മഞ്ചേശ്വരം: (www.kasargodvartha.com 16.10.2019) വാഹന പരിശോധനയില്‍ വീഴ്ച വരുത്തിയ സ്റ്റാറ്റിക് സര്‍വെലന്‍സ് ടീം ഉദ്യോഗസ്ഥനെ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു തലപ്പാടിയില്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഈ മാസം 15 മുതല്‍ മഞ്ചേശ്വരം മണ്ഡലത്തിലേക്കുള്ള 17 പ്രവേശന സ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി 17 എന്‍ട്രി പോയിന്റുകളില്‍ സ്റ്റാറ്റിക് സര്‍വലെന്‍സ് ടീമിനെ നിയോഗിച്ചിരുന്നു.

കര്‍ണാടകയില്‍ നിന്നും മറ്റു മണ്ഡലങ്ങളില്‍ നിന്നും ദുരുദ്ദേശത്തോടെ ഏഴിലധികം ആളുകള്‍ ഒരു വാഹനത്തില്‍ കൂട്ടത്തോടെ വരുന്നുണ്ടെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിരുന്നു. ഇത് കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ചൊവ്വാഴ്ച രാത്രി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നടത്തിയ പരിശോധനയിലാണ് വീഴ്ചകണ്ടെത്തി നടപടി സ്വീകരിച്ചത്.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Manjeshwaram, by-election, Top-Headlines, Manjeshwaram by election: Suspension for officer
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL