Join Whatsapp Group. Join now!
Aster MIMS 10/10/2023

വയറിംഗ് ജോലിക്കിടെ കമ്പി ഏണിയില്‍ തട്ടി ഷോക്കേറ്റ് വീണ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരപ്പണിക്കാരന്‍ ഷോക്കേറ്റ് മരിച്ചു

Kerala, kasaragod, Kanhangad, news, Death, Shock, Thrissur, Office, Aluminium, Wiring, Lic, Man electrocuted to death വയറിംഗ് ജോലിക്കിടെ കമ്പി ഏണിയില്‍ തട്ടി ഷോക്കേറ്റ് വീണ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരപ്പണിക്കാരന്‍ ഷോക്കേറ്റ് മരിച്ചു. തൃശൂര്‍ സ്വദേശി രാധാകൃഷ്ണന്‍ (65) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പുതിയകോട്ട എല്‍ ഐ സി
കാഞ്ഞങ്ങാട്ട്: (www.kasargodvartha.com 04.10.2019) വയറിംഗ് ജോലിക്കിടെ കമ്പി ഏണിയില്‍ തട്ടി ഷോക്കേറ്റ് വീണ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരപ്പണിക്കാരന്‍ ഷോക്കേറ്റ് മരിച്ചു. തൃശൂര്‍ സ്വദേശി രാധാകൃഷ്ണന്‍ (65) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പുതിയകോട്ട എല്‍ ഐ സി ഓഫീസിനു സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ അലൂമിനിയം ഏണിയില്‍ കയറി വയറിംഗ് ജോലി ചെയ്യുന്നതിനിടെ തൃശൂര്‍ സ്വദേശി അനൂപ് ഷോക്കേറ്റ് വീഴുകയായിരുന്നു.

പിടിച്ചെഴുന്നേല്‍പിക്കാനുള്ള ശ്രമത്തിനിടെയാണ് രാധാകൃഷ്ണന് ഷോക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, Kanhangad, news, Death, Shock, Thrissur, Office, Aluminium, Wiring, Lic,  Man electrocuted to death