city-gold-ad-for-blogger
Aster MIMS 10/10/2023

കിണര്‍ വൃത്തിയാക്കുന്നതിനിടെ വീണ് പരിക്കേറ്റു; ഡോക്ടറുടെ നിര്‍ദേശപ്രകാരം നടക്കാനിറങ്ങിയ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 04.10.2019) കിണര്‍ വൃത്തിയാക്കുന്നതിനിടെ വീണ് കാലിന് പരിക്കേല്‍ക്കുകയും തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം നടക്കാനിറങ്ങിയ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു. തളങ്കര സ്വദേശിയും ചട്ടഞ്ചാല്‍ മണ്ടലിപ്പാറയില്‍ താമസക്കാരനുമായ ശ്രീധരനാണ് (48) മരിച്ചത്. ചൊവ്വാഴ്ച രാവിലെ നടക്കാനിറങ്ങിയ ശ്രീധരന്‍ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ വീഴുകയായിരുന്നു. ഉടന്‍ ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാല് മാസം മുമ്പാണ് നുള്ളിപ്പാടിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ വീണ് ശ്രീധരന് കാലിന് പരിക്കേറ്റത്. ചികിത്സ കഴിഞ്ഞ ശേഷം ഡോക്ടര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ എന്നും രാവിലെ നടക്കാനിറങ്ങുമായിരുന്നു. ചുറ്റുമതില്‍ ചെറുതായ കിണറ്റില്‍ വീണാണ് മരണം സംഭവിച്ചത്. പരേതരായ ചെറിയപ്പു- ഇന്ദ്രാണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ശാന്തകുമാരി. മക്കള്‍: ശ്രേയ, ശ്രദ്ധ, ശ്രേയസ് (മൂന്ന് പേരും വിദ്യാര്‍ത്ഥികള്‍), സഹോദരങ്ങള്‍: ചന്ദ്രന്‍, പ്രഭാകരന്‍, ലളിത, സുരേഷ്, മോഹനന്‍, രാജന്‍.

കിണര്‍ വൃത്തിയാക്കുന്നതിനിടെ വീണ് പരിക്കേറ്റു; ഡോക്ടറുടെ നിര്‍ദേശപ്രകാരം നടക്കാനിറങ്ങിയ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Well, Death, Doctor, Thalangara, chattanchal, fire force, Nullippady, Man died after fell in to well

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL