City Gold
news portal
» » » » » » » » നാടിനെ ഞെട്ടിച്ച് കോളജ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ; കണ്ടെത്തിയത് ലോഡ്ജില്‍ എലിവിഷം കഴിച്ച നിലയില്‍, കാരണം തേടി പോലീസ്

കാസര്‍കോട്: (www.kasargodvartha.com 14.10.2019) നാടിനെ ഞെട്ടിച്ച് കോളജ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ. മംഗളൂരുവിലെ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ലോഡ്ജിലാണ് കാസര്‍കോട് സ്വദേശികളായ വിദ്യാര്‍ത്ഥിയെയും വിദ്യാര്‍ത്ഥിനിയെയും എലിവിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരു ആള്‍വാസ് കോളജിലെ എം എസ് സി വിദ്യാര്‍ത്ഥിയും കോളിയടുക്കം പുത്തരി കുന്നിലെ രാധാകൃഷ്ണന്‍ - ജ്യോതി ദമ്പതികളുടെ മകനുമായ വിഷ്ണു (21), മംഗളൂരു ശ്രീദേവി കോളേജിലെ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയും നെല്ലിക്കുന്ന് ചേരങ്കൈയിലെ സുബാഷ് - ജിഷ ദമ്പതികളുടെ മകളുമായ ഗ്രീഷ്മ (20) എന്നിവരാണ് മരിച്ചത്.

ഇവര്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇരുവരെയും വിഷം അകത്തു ചെന്ന നിലയില്‍ കണ്ടെത്തിയ സഹപാഠികള്‍ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ വിഷ്ണുവും വൈകുന്നേരത്തോടെ പെണ്‍കുട്ടിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രണയ നൈരാശ്യമായിരിക്കാം മരണകാരണമെന്നാണ് മംഗളൂരു പോലീസ് പറയുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Death, suicide, Lovers commit suicide in lodge near railway station
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date