ഇവനാര് ജൂനിയര്‍ വിജയോ? 'ബിഗില്‍' ടിക് ടോക് ചെയ്ത് വൈറലാക്കി കാസര്‍കോട്ടെ ചിന്ന പയ്യന്; വീഡിയോ ഇതുവരെ കണ്ടത് 30 ലക്ഷത്തിലേറെ പേര്
Oct 16, 2019, 16:07 IST
(www.kasargodvartha.com 16.10.2019) ഇളയ ദളപതി വിജയ് നായകനായെത്തുന്ന ബിഗിലിന്റെ ട്രെയ്ലര് വൈറലായതിനു പിന്നാലെ ട്രെയിലറിലെ പഞ്ച് ഡയലോഗ് വെച്ച് ടിക് ടോക് ചെയ്ത കാസര്‍കോട്ടെ ചിന്ന പയ്യന് വൈറലായി. 30 ലക്ഷം പേരാണ് ടിക് ടോക്കില്‍ ഇതുവരെ വീഡിയോ കണ്ടത്. ബിഗിലിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ മൂന്ന് കോടിയുമായി മുന്നേറുമ്പോഴാണ് കാസര്‍കോട് ഉപ്പള ബേക്കൂറിലെ അബു സാലിമിന്റെ ടിക് ടോക്ക് 30 ലക്ഷം കടന്ന് കുതിക്കുന്നത്. മികച്ച വില്ലന്‍, ടിക് ടോക്കില്‍ പുതിയ വില്ലനിറങ്ങി, രോമാഞ്ചിഫിക്കേഷന്‍ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 1.94 ലക്ഷം ഫോളോവേഴ്സാണ് ടിക് ടോക്കില്‍ അബുസാലിമിനുള്ളത്. ഇതുകൂടാതെ ഇന്‍സ്റ്റാഗ്രാമിലും വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. മംഗളൂരുവില്‍ എം എല്‍ ട്ടി ഡിഗ്രി വിദ്യാര്‍ത്ഥിയാണ് അബൂ സാലിം.
ഈ ദീപാവലി സീസണില്‍ പുറത്തിറങ്ങുന്ന ബിഗില്‍ എന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം വിജയ് നായകനാകുന്ന അറ്റ്ലി ചിത്രമാണ് ബിഗില്‍. ചിത്രത്തില്‍ വനിതാ ഫുട്ബോള്‍ ടീം പരിശീലകനായാണ് വിജയ് അഭിനയിച്ചിരിക്കുന്നത്. വിജയ്, നയന്‍താര എന്നിവര്‍ക്ക് പുറമെ ജാക്കി ഷിറോഫ്, വിവേക്, കതിര്, ഡാനിയല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എ ആര് റഹ് മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, Top-Headlines, Trending, Video, Social-Media, Entertainment, Kasaragodan's Bigil Tik Tok goes viral
< !- START disable copy paste -->