city-gold-ad-for-blogger
Aster MIMS 10/10/2023

സി പി എമ്മിന്റെ പതാകയിലെ നിറം മാറ്റം ഓന്തിനെപോലും നാണിപ്പിക്കുന്നത്: കെ രഞ്ജിത്ത്

മഞ്ചേശ്വരം: (www.kasargodvartha.com 16.10.2019) നാലു വോട്ടിനു വേണ്ടി സ്വന്തം പതാകയിലെ അരിവാള്‍ ചുറ്റികയുടെ നിറം പോലും മാറ്റേണ്ട ഗതികേടിലാണ് സിപിഎമ്മെന്ന് കെ രഞ്ജിത്ത് അഭിപ്രായപ്പെട്ടു. എന്‍ ഡി എ സ്ഥാനര്‍ത്ഥി രവീശതന്ത്രിയുടെ മഞ്ചേശ്വരം പഞ്ചായത്തിലെ പര്യടനം ഉദ്ഘാടനം ചെയ്ത്‌സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരത്ത് അരിവാള്‍ ചുറ്റികയുടെ നിറം പച്ചയും, കോന്നിയില്‍ നീലയും, അരൂരില്‍ മഞ്ഞയും ആക്കി മാറ്റി ആദര്‍ശത്തെ പോലും അടിയറവു വെക്കേണ്ട ഗതികേടിലായിയിരിക്കുകയാണ് സി പി എം. മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍ ഡി എയും യു ഡി  ഫും തമ്മിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 32,000 വോട്ടുകള്‍ നേടി പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളപ്പെട്ടിരിക്കുന്ന ഇടതു മുന്നണി ഈ തിരഞ്ഞെടുപ്പോടുകൂടി അപ്രത്യക്ഷമാകുമെന്നും രഞ്ജിത്ത് പറഞ്ഞു.

മഞ്ചേശ്വരം മണ്ഡലത്തില്‍ വികസനമാണ് ചര്‍ച്ച ചെയണ്ടത്. എന്നാല്‍ ഇടതു- വലതു മുന്നണികള്‍ മാറി മാറി പരീക്ഷിച്ച മഞ്ചേശ്വരത്ത് വികസനം ചര്‍ച്ച ചെയ്യാന്‍ മുന്നണികള്‍ക്ക് സാധിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ 89 വോട്ടിന് പരാജയപ്പെടാന്‍ കാരണം ലീഗ് കേന്ദ്രത്തില്‍ നടന്ന വ്യാപക കള്ളവോട്ടുകളാണ്. ആത്മാക്കളുടെയും, വിദേശത്ത് ജോലി ചെയുന്നവരുടെയും വോട്ടുകള്‍ പോള്‍ ചെയുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് ഇടപെട്ട് തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി സി കെ ബാലകൃഷ്ണന്‍, ബി ജെ പി സംസ്ഥാന സമിതി അംഗം ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി, വിജയന്‍ വട്ടിപ്രം എന്നിവര്‍ പങ്കെടുത്തു.

സി പി എമ്മിന്റെ പതാകയിലെ നിറം മാറ്റം ഓന്തിനെപോലും നാണിപ്പിക്കുന്നത്: കെ രഞ്ജിത്ത്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Trending, by-election, BJP, K Ranjith on CPM's flag color change
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL