city-gold-ad-for-blogger
Aster MIMS 10/10/2023

കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണിലേക്ക് വന്ന കോള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സെക്‌സ് റാക്കറ്റിലേക്ക്, ഫോണിന്റെ ഉടമസ്ഥയായ യുവതി റാക്കറ്റിന്റെ മുഖ്യകണ്ണി, പ്രമുഖരടക്കം 56 പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 19.10.2019) ഓട്ടോ ഡ്രൈവര്‍ക്ക് കളഞ്ഞുകിട്ടി പോലീസില്‍ ഏല്‍പ്പിച്ച മൊബൈല്‍ ഫോണിലേക്ക് വന്ന കോളുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സെക്‌സ് റാക്കറ്റിലേക്ക്. ഫോണിന്റെ ഉടമയായ യുവതി റാക്കറ്റിന്റെ മുഖ്യകണ്ണിയെന്ന് വ്യക്തമായി. കാസര്‍കോട് പരിസരത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 42കാരിയായ ഗള്‍ഫ് പ്രവാസിയുടെ ഭാര്യയാണ് സെക്‌സ് റാക്കറ്റിന് നേതൃത്വം നല്‍കുന്നവരിലൊരാളെന്ന് പോലീസ് പറഞ്ഞു. നാല് മക്കളുടെ മാതാവാണ് യുവതി.

കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ തിരിച്ചേല്‍പ്പിക്കാന്‍ യുവതിയെ പോലീസ് ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ ആവശ്യമില്ലെന്നും ദൂരെയാണുള്ളതെന്നും മറ്റുമുള്ള യുവതിയുടെ മറുപടിയില്‍ സംശയം തോന്നിയ പോലീസ് മൊബൈല്‍ ഓണാക്കി വെക്കുകയായിരുന്നു. ഇതോടെ ഒറ്റദിവസം കൊണ്ട് 614 കോളുകളാണ് ഫോണിലേക്ക് എത്തിയത്. ഇത് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സെക്‌സ് റാക്കറ്റിനെ കുറിച്ച് സൂചന ലഭിച്ചത്.

പ്രമുഖരുടേതടക്കമുള്ളവരുടെ കോളുകളാണ് ഫോണിലേക്ക് എത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. മഹല്ല് കമ്മിറ്റി, അമ്പലക്കമ്മിറ്റി ഭാരവാഹികള്‍, പള്ളിവികാരി, പ്രമുഖ വ്യാപാരികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവരടക്കം രണ്ട് ദിവസം കൊണ്ട് 56 പേരെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. പലരെയും ബന്ധുക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടതായും ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കടം വാങ്ങിക്കൊണ്ടുവന്ന പണം പോലും യുവതി പ്രാപിക്കാനായി ചെലവഴിച്ചവരും കൂട്ടത്തിലുണ്ട്. നിരവധി പെണ്‍കുട്ടികള്‍ യുവതിയുടെ വലയില്‍ ഉണ്ടെന്നും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണിലേക്ക് വന്ന കോള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സെക്‌സ് റാക്കറ്റിലേക്ക്, ഫോണിന്റെ ഉടമസ്ഥയായ യുവതി റാക്കറ്റിന്റെ മുഖ്യകണ്ണി, പ്രമുഖരടക്കം 56 പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു
 

Related News: ഓട്ടോ ഡ്രൈവര്‍ പോലീസില്‍ ഏല്‍പ്പിച്ച യുവതിയുടെ ഫോണിലേക്ക് കോളുകളുടെ പ്രവാഹം, ഓണാക്കിവെച്ചപ്പോള്‍ ഒറ്റ ദിവസം കൊണ്ട് എത്തിയത് 614 കോളുകള്‍; പിന്നാമ്പുറം അന്വേഷിച്ച പോലീസ് ഞെട്ടി 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- STARdisabl copy paste -->
Keywords: Kasaragod, News, Kerala, Investigation, Police, Auto Driver, Mobile Phone, Woman, Inquire on lost phone call; Revealed about Obscene racket in Kasargod 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL