city-gold-ad-for-blogger
Aster MIMS 10/10/2023

കേരള പോലീസിന്റെ അക്ഷയപാത്രം പദ്ധതി കാസര്‍കോട്ടും; വിശക്കുന്നവന് സ്‌റ്റേഷനു സമീപത്തെ കൗണ്ടറില്‍ നിന്നും സൗജന്യ ഭക്ഷണപൊതി

കാസര്‍കോട്: (www.kasargodvartha.com 07.10.2019) കേരള പോലീസിന്റെ അക്ഷയ പാത്രം പദ്ധതി കാസര്‍കോട്ടും യാഥാര്‍ത്ഥ്യമാകുന്നു. കാസര്‍കോട് സി ഐ ഓഫീസില്‍ നടന്ന യോഗത്തില്‍ പോലീസ് സ്‌റ്റേഷനു സമീപം കൗണ്ടര്‍ തുടങ്ങാന്‍ തീരുമാനമായി. വിശക്കുന്നവന് സ്‌റ്റേഷനു സമീപത്തെ കൗണ്ടറില്‍ നിന്നും സൗജന്യമായി ഭക്ഷണപൊതി നല്‍കും. ആദ്യ ഘട്ടത്തില്‍ ഉച്ചഭക്ഷണം നല്‍കാനാണ് ആലോചിക്കുന്നത്. നേരത്തെ കണ്ണൂര്‍, വടകര, കോഴിക്കോട് എന്നിവിടങ്ങളിലെ സ്‌റ്റേഷനുകളില്‍ പദ്ധതിക്ക് തുടക്കമിട്ടിരുന്നു.

വിശപ്പ് രഹിത കാസര്‍കോട് എന്ന ലക്ഷ്യം വെച്ചാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് കാസര്‍കോട് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ആവശ്യക്കാര്‍ക്ക് ഉച്ചസമയത്ത് കൗണ്ടറിലെത്തിയാല്‍ ഭക്ഷണപൊതി ലഭിക്കും. ഇതിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും പോലീസ് അറിയിച്ചു.

കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെ സി പി ഒ മധു കാരക്കടവത്തിനാണ് ചുമതല. പാവപ്പെട്ടവരുടെ വിശപ്പകറ്റാനായി ആര്‍ക്കു വേണമെങ്കിലും ഭക്ഷണം നല്‍കാമെന്ന് പോലീസ് അറിയിച്ചു. ഇതിനായി മുന്‍കൂട്ടി അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മധുവിന്റെ 949792 8026 എന്ന നമ്പറുമായി ബന്ധപ്പെടാം. യോഗത്തില്‍ ഡി വൈ എസ് പി സദാനന്ദന്‍ പി പി, സി ഐ അബ്ദുര്‍ റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരള പോലീസിന്റെ അക്ഷയപാത്രം പദ്ധതി കാസര്‍കോട്ടും; വിശക്കുന്നവന് സ്‌റ്റേഷനു സമീപത്തെ കൗണ്ടറില്‍ നിന്നും സൗജന്യ ഭക്ഷണപൊതി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Police, health-project, Decided to Start Kerala Police Akshaya Pathram project in Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL